ഗ്രാന്റ് മുഫ്തി ഡോ. സാലിഹ് ബിൻ ഫൗസാൻ അൽഫൗസാൻ

ഫത്‌വ’ അതോറിറ്റിക്ക് ഭരണകൂടം നൽകുന്ന പിന്തുണ പ്രശംസനീയം - ഗ്രാന്റ് മുഫ്തി

റിയാദ്: സൗദിയുടെ ഫത്‌വ അതോറിറ്റിക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരിൽ നിന്ന് ലഭിക്കുന്ന പിന്തുണയെയും ശ്രദ്ധയെയും പുതിയ ഗ്രാന്റ് മുഫ്തിയും മുതിർന്ന പണ്ഡിത സമിതിയുടെ ചെയർമാനുമായ ഡോ. സാലിഹ് ബിൻ ഫൗസാൻ അൽഫൗസാൻ പ്രശംസിച്ചു. മുതിർന്ന പണ്ഡിത കൗൺസിലും ഫത്‌വയ്‌ക്കുള്ള സ്ഥിരം സമിതിയും ആളുകളെ അവരുടെ മതത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിൽ ഒരു പ്രധാന ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്നും അൽഫൗസാൻ പറഞ്ഞു.

ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിത കൗൺസിലിന്റെ ചെയർമാനുമായിരുന്ന കാലത്ത് മരണം വരെ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖ് നടത്തിയ മഹത്തായ ശ്രമങ്ങളെ അൽഫൗസാൻ പ്രശംസിച്ചു. അദ്ദേഹത്തിന് ദൈവത്തിന്റെ വിശാലമായ കാരുണ്യവും സ്വർഗത്തിൽ ഉന്നത സ്ഥാനവും ഉണ്ടാകട്ടെയെന്നും അൽഫൗസാൻ പ്രാർഥിച്ചു.

Tags:    
News Summary - Government's support for Fatwa Authority commendable - Grand Mufti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.