ഗോത്തിയ കപ്പ്: ജിദ്ദയിലെ മലയാളി പടക്കുതിരകൾ സ്വീഡനിലേക്ക്
ജിദ്ദ: സ്വീഡനിൽ നടക്കുന്ന ഗോത്തിയ കപ്പ് ഫുട്ബാളിൽ പെങ്കടുക്കാൻ ജിദ്ദയിലെ മലയാ ളി ഫുട്ബാൾ കൂട്ടായ്മയുടെ കീഴിലുള്ള ജെ.എസ്.സി ടീമിന് ക്ഷണം ലഭിച്ചതായി ബന്ധപ്പെട് ടവർ അറിയിച്ചു. ആദ്യമായി പ്രവാസ ലോകത്തുനിന്ന് ഇറ്റാലിയൻ ഫുട്ബാൾ കോച്ചിങ്ങിെൻറ ഈ റ്റില്ലമായ ഐ.എസ്. എം അക്കാദമിയിൽ പരിശീലനത്തിന് പോയ ജെ.എസ്.സി ഇതാദ്യമായി സ്വീഡനിലെ ഏറ്റവും വലിയ യൂത്ത് ഫുട്ബാൾ കപ്പിനായുള്ള പോരാട്ടത്തിലാണ് പെങ്കടുക്കുന്നത്.
ജൂലൈ ആദ്യ വാരം നടക്കുന്ന ടൂർണമെൻറിൽ പെങ്കടുക്കാൻ ജെ.എസ്.സി അക്കാദമി ടീം ജിദ്ദയിൽ പരിശീലനത്തിലാണ്. ലോകത്തിലെ അറിയപ്പെടുന്നതും ഔദ്യോഗിക അംഗീകാരം ഉള്ളതുമായ അക്കാദമികൾക്കും ക്ലബുകൾക്കുമാണ് ഈ ടൂർണമെൻറിൽ കളിക്കാൻ ക്ഷണം ലഭിക്കാറുള്ളത്. ഗോത്തിയ കപ്പ് എന്ന പേരിൽ അറിയപ്പെടുന്ന ലോക യൂത്ത് ഫുട്ബാൾ മാമാങ്കത്തിൽ ആദ്യമായാണ് സൗദി അറേബ്യയിൽനിന്ന് ടീം പങ്കെടുക്കുന്നത്. സ്വീഡനിലെ ഫുട്ബാൾ കാർണിവൽ എന്നാണ് ഫിഫയുടെ അംഗീകാരമുള്ള ഈ ടൂർണമെൻറ് അറിയപ്പെടുന്നത്.
79 രാജ്യങ്ങളിലെ കളിക്കാർ, ആയിരത്തിലധികം വേദികൾ, നാലായിരത്തിൽ പരം മത്സരങ്ങൾ എന്നിവയാണ് ഈ ടൂർണമെൻറിെൻറ പ്രത്യേകത. അരലക്ഷത്തിനടുത്ത് വരുന്ന കാണികൾക്കുമുന്നിൽ നടത്തപ്പെടുന്ന ഈ അന്താരാഷ്ട്ര ടൂർണമെൻറിൽ ആദ്യമായാണ് ജെ.എസ്.സി അക്കാദമിയിലെ കുട്ടികൾ പങ്കെടുക്കുന്നത്. അതിെൻറ ആവേശത്തിലാണ് ടീം മാനേജുമെൻറും കളിക്കാരും. കൂടാതെ ആഗസ്റ്റ് ആദ്യ വാരത്തിൽ ജെ.എസ്.സി അക്കാദമി കേരളത്തിൽ വെച്ച് ഇന്ത്യയിലെ പ്രമുഖരായ മൂന്നു ക്ലബുകളും അക്കാദമികളുമായി പ്രദർശനമത്സരം കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.