Posted On
date_range Updated On
date_range ആട് മോഷണം;13 പാകിസ്താനികൾ അറസ്റ്റിൽ
റിയാദ്: ആട് മോഷണം പതിവാക്കിയ 13 പാകിസ്താനികൾ പിടിയിൽ. പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫ് ഗവർണറേറ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഫാമുകളിലും വീടുകളിലും നിന്ന് ആടുകളെ മോഷ്ടിച്ച് ഇറച്ചിയാക്കിയും അല്ലാതെയും വിൽപന നടത്തുന്നത് തൊഴിലാക്കുകയായിരുന്നു പ്രതികൾ. പ്രവിശ്യാ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.