അയ്യൂബ് കല്ലട (ചെയർ.), മാമുനിസാർ (പ്രസി.), പി.കെ. ഫൈസൽ (ജന. സെക്ര.), മൊയ്ദീൻകുട്ടി (ട്രഷ.), എ.കെ. ബാസിൽ (ഓർഗ. സെക്ര.)
ദമ്മാം: ഗ്ലോബൽ കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. യോഗത്തിൽ വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഫറോക്ക് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർ അസീസ് കറുത്തേടത്ത് പുതിയ ഭാരവാഹി പാനൽ പ്രഖ്യാപിക്കുകയും യോഗം ഇത് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.
ഭാരവാഹികൾ: ചെയർമാൻ: അയ്യൂബ് കല്ലട (കോടമ്പുഴ, ദുബൈ), പ്രസിഡൻറ്: മാമുനിസാർ (കോടമ്പുഴ, ജിദ്ദ), ജനറൽ സെക്രട്ടറി: പി.കെ ഫൈസൽ (കരുവൻതിരുത്തി, ദമ്മാം), ട്രഷറർ: മൊയ്ദീൻകുട്ടി (നല്ലളം, കുവൈത്ത്), ഓർഗനൈസിങ് സെക്രട്ടറി: എ.കെ. ബാസിൽ (കള്ളിത്തൊടി, ഖത്തർ), സീനിയർ വൈസ് പ്രസിഡൻറ്: കുഞ്ഞോയി (കോടമ്പുഴ, റിയാദ്). വൈസ് പ്രസിഡൻറുമാരായി മാമുക്കോയ (അരക്കിണർ, റാസൽഖൈമ), ഹസ്സൻ കോയ പുത്തലത്ത് (ചെറുവണ്ണൂർ, ദുബൈ), ആബിദ് പാറക്കൽ (ചെറുവണ്ണൂർ, ദമ്മാം), തഷ്രീഫ് മുസ്തഫ (രാമനാട്ടുകര, കുവൈത്ത്), ഷാലിഖ് (കടലുണ്ടി, ഖത്തർ), സെക്രട്ടറിമാരായി ജംഷീർ (വടക്കുമ്പാട്, അബൂദാബി), അബ്ദുൽ ഗഫൂർ (ബേപ്പൂർ, ബഹ്റൈൻ), അബ്ദുൽ നിസാർ (പെരുമുഖം, ഒമാൻ), ഷാഹിദ് കരട്ടിപ്പറക്കൽ (മണ്ണൂർ, ഷാർജ), അബ്ദുൽ റസാഖ് ചേലക്കോട് (ജിദ്ദ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അയ്യൂബ് കല്ലടയുടെ നേതൃത്വത്തിൽ ഉപദേശക സമിതി അംഗങ്ങളെയും സിദ്ദീഖ് പാണ്ടികശാലയുടെ നേതൃത്വത്തിൽ വിവിധ കോഓഡിനേറ്റർമാരെയും യോഗം തെരഞ്ഞെടുത്തു. സിദ്ദീഖ് ബേപ്പൂർ സ്വാഗതവും പി.കെ. ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.