ദമ്മാം: വിദ്യാർഥിയിൽ നിന്ന് അനധികൃതമായി പാരിതോഷികം വാങ്ങിയെന്ന കേസിൽ സർവകലാശാല പ്രഫസറെ കോടതി വെറുതെവിട്ടു. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസർ ആന്ധ്രപ്രദേശ് സ്വദേശി ദാവൂദ് ശൈഖിനെയാണ് കുറ്റവിമുക്തനാക്കിയത്. അന്വേഷണങ്ങൾക്കൊടുവിൽ വിശ്വസനീയമായ തെളിവുകളുടെ അഭാവത്തിലാണ് ആറ് മാസം നീണ്ട വിചാരണത്തടവിന് ശേഷം ദാവൂദ് ജയിൽ മോചിതനായത്. വിദ്യാർഥിയുടെ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന ആവശ്യത്തോടെ വിലകൂടിയ മൊബൈൽ ഫോൺ അറബ് വംശജനായ വിദ്യാർഥിയിൽ നിന്ന് കൈപറ്റിയെന്നാണ് കേസ്.
എന്നാൽ, കോടതിയിൽ കുറ്റം നിഷേധിച്ച പ്രഫസർ, പൂർവ വൈരാഗ്യത്തിെൻറ അടിസ്ഥാനത്തിലാണ് തനിക്കെതിെര കേസ് നൽകിയതെന്നും വാദിച്ചു.
ഇതേ സർവകലാശാലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള താൻ അച്ചടക്ക ലംഘനം നടത്തിയ ഇൗ വിദ്യാർഥിക്കെതിരെ നടപടിയെടുത്തിരുന്നു. അക്കാരണത്താലാണ് തനിക്കെതിരെ വിദ്യാർഥി വ്യാജ പരാതി നൽകിയതെന്ന് പ്രഫസർ വ്യക്തമാക്കി. ഇതേ തുടർന്നാണ്, കുറ്റം തെളിയിക്കാനാവാത്തതിനാൽ നിയമക്കുരുക്കുകൾ നീക്കി മോചനത്തിന് വഴിയൊരുങ്ങിയതെന്ന് ദമ്മാം ക്രിമിനൽ കോടതി അഭിഭാഷകൻ മുഹമ്മദ് നജാത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.