അലിഫ് സ്കൂളിൽ സംഘടിപ്പിച്ച ജനറൽ നോളജ് ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾ
റിയാദ്: പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി അലിഫ് ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ജി.കെ ക്വിസ് ഗ്രാൻഡ് ഫിനാലെ സമാപിച്ചു. മൂന്നു കാറ്റഗറികളിലായി വിവിധ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തത്. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു.
ശാസ്ത്രം, സാഹിത്യം, കല, കായികം, ഗണിതം, സാങ്കേതികം, പൊതു വിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു മത്സരങ്ങൾ. വിദ്യാർഥികളുടെ പഠനനിലവാരവും ബൗദ്ധിക ശേഷിയും വളർത്തുന്നതായിരുന്നു ജി.കെ ഗ്രാൻഡ് ഫിനാലെ. ബോയ്സ് വിഭാഗത്തിൽ രണ്ടും ഗേൾസ് വിഭാഗത്തിൽ മൂന്നും കാറ്റഗറികളിലായി മത്സരങ്ങൾ നടന്നു.
കാറ്റഗറി ഒന്നിൽ അബാൻ റഷീദ് (ഗ്രേഡ് വൺ), മുഹമ്മദ് അസീൻ (ഗ്രേഡ് ത്രീ) എന്നിവർ വിജയികളായി.കാറ്റഗറി രണ്ടിൽ ഗേൾസ് വിഭാഗത്തിൽ ഷാസിയ ശബീർ (ഗ്രേഡ് സിക്സ്), സയ്യിദ സൈനബ കലീം (ഗ്രേഡ് ഫോർ), ബോയ്സ് വിഭാഗത്തിൽ അയ്സാസ് റഷീദ് (ഗ്രേഡ് േഫാർ), ഷയാൻ അഹമ്മദ് (ഗ്രേഡ് സിക്സ്) എന്നിവർ ചാമ്പ്യന്മാരായി. കാറ്റഗറി മൂന്ന് പെൺകുട്ടികളുടെ വിഭാഗത്തിൽ ഹരീം മുഹമ്മദ് ഫാറൂഖി (ഗ്രേഡ് സെവൻ), സജ ഫാത്തിമ (ഗ്രേഡ് എയ്റ്റ്), ബോയ്സ് വിഭാഗത്തിൽ അനു നസൽ (ഗ്രേഡ് സെവൻ), സൈഫ് ഖാൻ (ഗ്രേഡ് സെവൻ) എന്നിവരും വിജയികളായി.
നാല് റൗണ്ടുകളിലായി നടന്ന ഫൈനലിൽ അലി ബുഖാരി ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ്, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഫാത്തിമ ഖൈറുന്നിസ, ജി.കെ കോഓഡിനേറ്റർ ഫസ്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.