??.??.??-????????? ?????????? ???????????? ????????? ?????????????????????

ജി.സി.സി-തുര്‍ക്കി വിദേശകാര്യ മന്ത്രിമാരുടെ യോഗം റിയാദില്‍

റിയാദ്: ആറുഗള്‍ഫ് രാജ്യങ്ങളുടെയും തുര്‍ക്കിയുടെയും വിദേശകാര്യ മന്ത്രിമാരുടെ യോഗം റിയാദില്‍ നടന്നു. തലസ്ഥാനത്തെ ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറിലുള്ള ജി.സി.സി ആസ്ഥാനത്ത് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജി.സി.സി വിദേശകാര്യ മന്ത്രിമാര്‍ക്ക് പുറമെ സെക്രട്ടറി ജനറലും തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് ഓഗ്ലുവും പങ്കെടുത്തു.
2008 മുതല്‍ രൂപപ്പെട്ട ജി.സി.സി, തുര്‍ക്കി വിദേശകാര്യ സഹകരണത്തിന്‍െറ അഞ്ചാമത് ഒത്തുചേരലാണ് റിയാദില്‍ നടന്നത്. 2018 അവസാനം വരെയുള്ള സഹകരണ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കിയതായി സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. വാണിജ്യം, നിക്ഷേപം, കൃഷി, ഭക്ഷ്യസുരക്ഷ, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍, ഊര്‍ജം, പരിസ്ഥിതി, ടൂറിസം, ആരോഗ്യം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന സഹകരണമാണ് ജി.സി.സി രാജ്യങ്ങള്‍ക്കും തുര്‍ക്കിക്കുമിടയില്‍ ശക്തിപ്പെടുത്തുക. ദ്വിവര്‍ഷ സഹകരണപദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ 2017ല്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം തുര്‍ക്കിയില്‍ ചേരും. ജി.സി.സി, തുര്‍ക്കി സ്വതന്ത്ര വാണിജ്യ മേഖല ആരംഭിക്കാനും ധാരണയായി.
ജൂലൈ 15ന് തുര്‍ക്കിയില്‍ നടന്ന വിഫല പട്ടാള അട്ടിമറിയില്‍ സര്‍ക്കാറിന് പിന്തുണ നല്‍കിയതിന് തുര്‍ക്കി വിദേശകാര്യ സംഘം ജി.സി.സി രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചു. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ വിഷയങ്ങള്‍ യോഗം വിലയിരുത്തി. തുര്‍ക്കി കപ്പലിന് നേരെ ഇസ്രയേല്‍ നടത്തിയ അതിക്രമത്തെ യോഗം അപലപിച്ചു. അധിനിവേശ ഭൂമിയില്‍ 1967ലെ അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. 
സിറിയ, യമന്‍ എന്നീ രാഷ്ട്രങ്ങളില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച അന്താരാഷ്ട്ര കരാറുകള്‍ നടപ്പാക്കണം. യമനില്‍ സൗദി നടപ്പാക്കുന്ന ‘ഇആദതുല്‍ അമല്‍’ പദ്ധതിക്ക് തുര്‍ക്കി പിന്തുണ പ്രഖ്യാപിച്ചു. ഇറാഖില്‍ സുരക്ഷ പുന$സ്ഥാപിക്കാനുള്ള സര്‍ക്കാറിന്‍െറ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച യോഗം ഐ.എസിനെതിരെയുള്ള നീക്കത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. 
മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടരുത്. നല്ല അയല്‍പക്കബന്ധം നിലനിര്‍ത്താനാണ് ജി.സി.സി രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നതിനാല്‍ അണുവായുദ്ധ പദ്ധതി ഇതിന് ഭീഷണിയാവില്ളെന്ന് ഉറപ്പുവരുത്തുകയും അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ അന്വേഷണത്തിന് അവസരമൊരുക്കുകയും വേണം.
Tags:    
News Summary - gcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.