ജുബൈൽ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ ആറാമത് സംയുക്ത പുരാവസ്തു പ്രദ ർശനത്തിൽ വിപുലമായ പങ്കാളിത്തവുമായി സൗദി അറേബ്യ. കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചറിെൻറ നേതൃത്വത്തിൽ കുവൈത്ത് നാഷനൽ മ്യൂസിയത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രദർശനം ആരംഭിച്ചത്. ജി.സി.സി സെക്രട്ടറി ജനറലിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രദർശനപരിപാടി. സൗദി അറേബ്യ ഒരുക്കുന്ന പവിലിയനിൽ കാലവൈവിധ്യമുള്ള ഒട്ടനവധി പുരാവസ്തുക്കളാണ് പ്രദർശിപ്പിക്കുന്നത്.
ശിലായുഗം, വെങ്കലയുഗം എന്നീ കാലഘട്ടങ്ങളിലെ പൗരാണിക ശേഷിപ്പുകളും അണിനിരക്കുന്നുണ്ട്. കരകൗശല വസ്തുക്കളും പ്രദർശനത്തിലുണ്ട്. ഇസ്ലാമിന് മുമ്പുള്ള അറബ് കാലഘട്ടങ്ങളേയും സാംസ്കാരിക പൈതൃകങ്ങളെയും സംബന്ധിച്ച ഡോക്യുമെൻററികൾ പ്രദർശിപ്പിക്കും. പ്രസിദ്ധീകരണങ്ങളുടെ നീണ്ട നിരയും പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. സൗദി സാംസ്കാരിക ചരിത്രം വെളിപ്പെടുത്തുന്ന ചിത്രപ്രദർശവുമുണ്ട്. ചരിത്ര വിവരങ്ങളുടെയും വിപുല ശേഖരവും പവിലിയനിൽ എത്തിയിട്ടുണ്ട്. 1984ൽ കുവൈത്തിലായിരുന്നു ആദ്യത്തെ സംയുക്ത ഗൾഫ് എക്സിബിഷൻ. ഇടക്കാലത്ത് നിർത്തിവെച്ചെങ്കിലും 2000ത്തിൽ പുനരാരംഭിക്കുകയായിരുന്നു. ചരിത്രകുതുകികൾക്കും വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനപ്രദമായ പ്രദർശനം അറേബ്യൻ ഗൾഫിലെ പൊതുചരിത്രം സമഗ്രമായി അനാവരണം ചെയ്യുന്നതാണ്. ഫെബ്രുവരി 15നാണ് പ്രദർശനം സമാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.