റിയാദ്: ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് കോ^ഓർഡിനേഷന്‍ കൗണ്‍സിലിെൻറ (ജി.സി.സി) 39ാമത് ഉച്ചകോടി ഞായറാഴ്ച റിയാദിൽ നടക്കും. സല്‍മാന്‍ രാജാവ് ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അംഗരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് സല്‍മാന്‍ രാജാവ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.
ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുൽ ലത്വീഫ് ബിന്‍ റാശിദ് അസ്സയ്യാനി വഴിയാണ് രാജാവ് ക്ഷണക്കത്തുകള്‍ അയച്ചത്. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയും വിവിധ രാജ്യങ്ങളിലെ രാഷ്ട്ര നായകരും ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ദൗത്യസംഘവും റിയാദില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യമന്‍, സിറിയ, ഇറാന്‍ തുടങ്ങിയ മേഖലയിലെ സുരക്ഷ വിഷയങ്ങളും എണ്ണ വിലിയിടിവിെൻറ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളും ഉച്ചകോടിയുടെ മുഖ്യ ചര്‍ച്ചാവിഷയമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിക്ക് മുമ്പായി ചേരുന്ന മന്ത്രിതല യോഗമാണ് അജണ്ട അന്തിമമായി തീരുമാനിക്കുക.
പൊതുതാല്‍പര്യമുള്ള രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക വിഷയങ്ങള്‍ ഉച്ചകോടിയുടെ മുഖ്യ വിഷയങ്ങളായിരിക്കുമെന്ന് സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
കൂടാതെ മേഖലയിലും അന്താരാഷ്ട്ര തലത്തിലും പുതുതായി രൂപപ്പെട്ട രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക വിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്തേക്കും. ഇക്കാരണങ്ങളാല്‍ റിയാദില്‍ ചേരുന്ന 39ാ മത് ഉച്ചകോടി വളരെ പ്രാധാന്യമുള്ളതാണെന്നും സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.