ജിദ്ദ: നിപ രോഗബാധയെ തുടർന്ന് കേരളത്തിൽ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതിക്ക് ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ നിരോധനം പാകിസ്താൻ ലാഭമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയിൽ വരുന്ന കുറവ് ഗൾഫിൽ നികത്താൻ തങ്ങളുടെ കയറ്റുമതി ഇരട്ടിയാക്കാൻ ഒരുങ്ങുകയാണ് പാകിസ്താൻ. പാകിസ്താൻ ചേംബർ ഒാഫ് കോമേഴ്സ് വൈസ് പ്രസിഡൻറ് വഹീദ് അഹമദിനെ ഉദ്ധരിച്ച് അറബ് ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്.
നിപ വൈറസ് ബാധയുടെ റിപ്പോർട്ടുകൾ വന്നുതുടങ്ങിയതോടെ കുവൈത്താണ് ആദ്യം കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചത്. പിന്നാലെ യു.എ.ഇയും ബഹ്റൈനും ഒടുവിൽ സൗദി അറേബ്യയും സമാന നടപടി സ്വീകരിച്ചു. പ്രതിദിനം കുറഞ്ഞത് 150 ടൺ പഴം, പച്ചക്കറികളാണ് ഗൾഫ് നാടുകളിലേക്ക് കേരളത്തിൽ നിന്ന് എത്തുന്നത്. ഇൗ കുറവ് നികത്തുന്നതിനൊപ്പം ഇൗ വർഷം വൻ വിളവുണ്ടായ ഉരുളക്കിഴങ്ങ്, സവാള, മുളക് എന്നിവയും അധികം കയറ്റി അയക്കാനാണ് പാകിസ്താെൻറ പദ്ധതി. നിലവിൽ വൻതോതിൽ മാങ്ങ ഗൾഫിലേക്ക് അയക്കുന്നുണ്ടെന്നും നിരോധനത്തിെൻറ പശ്ചാത്തലത്തിലും അതും ഇരട്ടിയാക്കുമെന്നും വഹീദ് അഹമദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.