തൃശൂർ കെ.എം.സി.സി പ്രവാസി സുരക്ഷ അംഗത്വ കാമ്പയിൻ അൻഷാദ് കൈപ്പമംഗലം
ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ കെ.എം.സി.സി പ്രവാസി സുരക്ഷ അംഗത്വ കാമ്പയിന് തുടക്കം
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രവാസി കുടുംബ സുരക്ഷ പദ്ധതിയുടെ രണ്ടാംഘട്ട അംഗത്വ കാമ്പയിെൻറ തൃശൂർ ജില്ലതല ഉദ്ഘാടനം ജില്ല സുരക്ഷ കമ്മിറ്റി കോഒാഡിനേറ്റർ അൻഷാദ് കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു. ആദ്യ അംഗത്വം അബ്ദുൽ മജീദ് കൊടുങ്ങല്ലൂർ ഏറ്റുവാങ്ങി. കോവിഡ് മഹാമാരി വരുത്തിയ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും പദ്ധതി ആനുകൂല്യങ്ങൾ നൽകാൻ കഴിഞ്ഞതിലൂടെ കൂടുതൽ സ്വീകാര്യത പദ്ധതിക്ക് നേടിയെടുക്കാൻ കഴിഞ്ഞുവെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ തവണത്തേക്കാളും കൂടുതൽ ആളുകളെ ചേർത്ത് പദ്ധതി വിജയിപ്പിക്കുന്നതിന് ആവശ്യമായ കർമപദ്ധതികൾ യോഗം ആവിഷ്കരിക്കുകയും ചെയ്തു. ബത്ഹയിലെ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ല പ്രസിഡൻറ് ഷൗക്കത്ത് പാലപ്പിള്ളി അധ്യക്ഷത വഹിച്ചു. ട്രഷറർ ഉമർ ഫാറൂഖ് മുള്ളൂർക്കര ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ഖാദർ വെണ്മേനാട്, ഉമർ ചളിങ്ങാട്, മുഹമ്മദ് കുട്ടി ചേലക്കര, സ്വാലിഹ് അന്തിക്കാട്, സലിം പാവറട്ടി, മുഹമ്മദ് ഷാഫി, ഷാഹിദ് അറക്കൽ, സഗീർ തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും ഷിഫ്നാസ് ശാന്തിപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.