ജുബൈൽ: പുതുതലമുറയെ ലഹരിയിൽനിന്ന് സംരക്ഷിക്കാനും ബോധവത്കരണം നൽകാനുമായി കേരള സർക്കാരിെൻറ നേതൃത്വത്തിൽ നടക്കുന്ന ‘തൂഫാൻ - ദ നാർക്കോട്ടിക് ഹണ്ട്’ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജുബൈൽ ഒ.ഐ.സി.സി സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. ജുബൈൽ അൽ ഫലാ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഏരിയ കമ്മിറ്റി പ്രസിഡൻറ് നജീബ് നസീർ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി മുൻ സെക്രട്ടറി അഷ്‌റഫ് മൂവാറ്റുപുഴ ഉദ്ഘാടനം നിർവഹിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സമൂഹത്തിെൻറ കൂട്ടായ ഉത്തരവാദിത്വമാണെന്നും, യുവതലമുറയെ രക്ഷിക്കാൻ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന വ്യാപക റെയ്ഡുകളിലൂടെ വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുക്കാനും അന്താരാഷ്ട്ര മാഫിയാ കണ്ണികൾ ഉൾപ്പെടെയുള്ള നിരവധി പ്രതികളെ അറസ്റ്റ് ചെയ്യാനും കേരള പൊലീസിന് സാധിച്ചിട്ടുണ്ട്.
ശക്തമായ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസിനെയും ജുബൈൽ ഒ.ഐ.സി.സി കമ്മിറ്റി പ്രത്യേകമായി അഭിനന്ദിച്ചു.
റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, നാഷനൽ കമ്മിറ്റി സെക്രട്ടറി നസീർ തുണ്ടിൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷമീം, വൈസ് പ്രസിഡൻറുമാരായ അനുഷാദ്, എൻ.പി. റിയാസ്, കെ.വി. ആഷിഖ് എന്നിവരടങ്ങിയ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. നിരവധി കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്തതോടെ മത്സരം ആവേശോജ്ജ്വലമായ ലഹരിവിരുദ്ധ ജനകീയ കാമ്പയിനായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.