മി​ഡി​ലീ​സ്റ്റി​ൽ ആ​ദ്യ​മാ​യി ജൈ​വ സാ​മ്പി​ളു​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ച് സൗ​ദി അ​റേ​ബ്യ

റി​യാ​ദ്: മി​ഡി​ലീ​സ്റ്റി​ൽ ആ​ദ്യ​മാ​യി ജൈ​വ സാ​മ്പി​ളു​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ച് സൗ​ദി അ​റേ​ബ്യ. സൗ​ദി സ്പേ​സ് ഏ​ജ​ൻ​സി​യും കി​ങ് അ​ബ്ദു​ല്ല യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യും ചേ​ർ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു​ള്ള സ്പേ​സ് എ​ക്സ് സി.​ആ​ർ.​എ​സ്-35 ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ജൈ​വ സാ​മ്പ്ളു​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ച​ത്. നാ​സ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കി​യ​ത്. അ​ൽ​ഷി​മേ​ഴ്സ്, മ​ൾ​ട്ടി​പ്പി​ൾ സ്ക്ലീ​റോ​സി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശാ​സ്ത്രീ​യ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള ദീ​ർ​ഘ​കാ​ല ഗ​വേ​ഷ​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണി​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ദൗ​ത്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മൈ​ക്രോ​ഗ്രാ​വി​റ്റി (ചെ​റി​യ ഗു​രു​ത്വാ​ക​ർ​ഷ​ണം) ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്റെ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ-​ജീ​വ​ജാ​ല ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ സേ​വ​ന​ത്തി​നാ​യി ബ​ഹി​രാ​കാ​ശ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ഒ​രു ശാ​സ്ത്രീ​യ നേ​ട്ട​മാ​ണി​ത്.

ആ​രോ​ഗ്യ​ക​ര​മാ​യ ദാ​താ​ക്ക​ളി​ൽ നി​ന്നു​ള്ള റ​ഫ​റ​ൻ​സ് മ​നു​ഷ്യ സാ​മ്പി​ളു​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ചു​കൊ​ണ്ടു​ള്ള ഈ ​ദൗ​ത്യം ഈ ​പ്രോ​ഗ്രാ​മി​ന്റെ ആ​ദ്യ ഘ​ട്ട​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. തു​ട​ർ​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​നാ​യി ഒ​രു ശാ​സ്ത്രീ​യ അ​ടി​ത്ത​റ സ്ഥാ​പി​ക്കു​ക, വാ​ർ​ധ​ക്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ശ മാ​റ്റ​ങ്ങ​ളും നാ​ഡീ​സം​ബ​ന്ധ​മാ​യ ത​ക​ർ​ച്ചാ രോ​ഗ​ങ്ങ​ളും പ​ഠി​ക്കു​ന്ന​തി​ൽ മൈ​ക്രോ​ഗ്രാ​വി​റ്റി (ചെ​റി​യ ഗു​രു​ത്വാ​ക​ർ​ഷ​ണം) പ​രി​സ്ഥി​തി​യു​ടെ പ്ര​ത്യേ​ക സ​വി​ശേ​ഷ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൗ​സ്റ്റ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ജൈ​വ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ എ​സ്.​എ​സ്.​എ-1, എ​സ്.​എ​സ്.​എ-2 എ​ന്നീ പേ​രു​ക​ളു​ള്ള ര​ണ്ട് പ​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ൽ സ്റ്റെം ​സെ​ൽ ഫൗ​ണ്ടേ​ഷ​ന്റെ​നേ​തൃ​ത്വ​ത്തി​ലും നാ​സ​യു​ടെ​യും ആ​ക്സി​യം സ്പേ​സി​ന്റെ​യും പി​ന്തു​ണ​യോ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്രീ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ്രോ​ഗ്രാം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സൗ​ദി സ്പേ​സ് ഏ​ജ​ൻ​സി​യും കി​ങ് അ​ബ്ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യും ആ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ ശാ​സ്ത്രീ​യ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന​ത്.

ഈ ​സാ​മ്പി​ളു​ക​ളു​ടെ വി​ക്ഷേ​പ​ണം മ​നു​ഷ്യ​ന്റെ ആ​രോ​ഗ്യ​ത്തി​നാ​യി ബ​ഹി​രാ​കാ​ശ പ​രി​സ്ഥി​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പാ​ത​യി​ലെ ഒ​രു പ്ര​ധാ​ന ശാ​സ്ത്രീ​യ ചു​വ​ടു​വെ​പ്പി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് സൗ​ദി ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യി​ലെ മൈ​ക്രോ​ഗ്രാ​വി​റ്റി ഗ​വേ​ഷ​ണ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​റും സൗ​ദി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യു​മാ​യ റ​യാ​ന ബ​ർ​നാ​വി പ​റ​ഞ്ഞു.​ഇ​ത് ദേ​ശീ​യ ശേ​ഷി​ക​ളു​ടെ വ​ള​ർ​ച്ച​യെ​യും നൂ​ത​ന ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ബ​യോ ഗ്രാ​വി​റ്റി പ്രോ​ഗ്രാ​മി​ലൂ​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ആ​ർ​ജ്ജി​ച്ച അ​റി​വു​ക​ളെ ഗ​വേ​ഷ​ണ അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു ഇ​ത് രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള ധാ​ര​ണ​യ്ക്കും ഭാ​വി​യി​ലെ ചി​കി​ത്സാ പ​രി​ഹാ​ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നും റ​യാ​ന ബ​ർ​നാ​വി പ​റ​ഞ്ഞു.

ഭൂ​മി​യി​ൽ അ​നു​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു ചു​റ്റു​പാ​ടി​ൽ രോ​ഗ മാ​തൃ​ക​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഈ ​ദൗ​ത്യം ഗ​വേ​ഷ​ക​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു​വെ​ന്ന​എ കൗ​സ്റ്റി​ലെ ബ​യോ​സ​യ​ൻ​സ​സ് പ്ര​ഫ​സ​റും പ്രോ​ജ​ക്റ്റി​ന്റെ മു​ഖ്യ ശാ​സ്ത്ര​ജ്ഞ​നു​മാ​യ പ്ര​ഫ. ഇ​മാ​ദ് ഗ്ലൂ​സി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന​ക​ത്തും ലോ​ക​മെ​മ്പാ​ടു​മു​ള്ള രോ​ഗി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ക​ണ്ടെ​ത്ത​ലു​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സം​ഭാ​വ​ന​യെ ഇ​ത് ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Saudi Space Biological Samples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.