മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രഥമ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ വിജയിച്ച ഫ്രൻഡ്സ് മദീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിജയാഘോഷം സംഘടിപ്പിച്ചപ്പോൾ
മദീന: മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ വിജയം കൈവരിച്ച ഫ്രൻഡ്സ് മദീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിജയാഘോഷം സംഘടിപ്പിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഗെയിമുകളും കലാപരിപാടികളും ഗാനമേളയും ആഘോഷത്തിന് പകിട്ടേകി. സാംസ്കാരിക പരിപാടിയിൽ ക്ലബ് പ്രസിഡന്റ് അജ്മൽ മൂഴിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മഹ്ഫൂസ് കുന്ദമംഗലം സ്വാഗതവും ജോയന്റ് സെക്രട്ടറി നിസാർ മേപ്പയൂർ നന്ദിയും പറഞ്ഞു.
ഫൈസൽ വടക്കൻ, ഹനീഫ കുന്ദമംഗലം, ജലീൽ കുറ്റ്യാടി, യാസർ, ആസിഫ്, ഹർഷദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.