ജിദ്ദ: ഹജ്ജ് വേളയിലെ ബലിമാംസം സൂക്ഷിക്കുന്നതിന് കുറ്റമറ്റ സംവിധാനങ്ങൾ. ബലിമാംസം പദ്ധതിക്ക് കീഴിൽ പ്രവർത്തന ക്ഷമത കൂടിയ ഫ്രീസർ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ ഫ്രീസറാണിതെന്ന് അധികൃതർ പറഞ്ഞു. പദ്ധതിക്ക് കീഴിൽ പത്തോളം വികസന പ്രവർത്തനങ്ങൾ ഇൗ വർഷം പൂർത്തിയാക്കി. ഇതിൽ എടുത്തുപറയേണ്ടതാണ് ഫ്രീസർ സംവിധാനങ്ങളുടെ നവീകരണം. 10 ലക്ഷത്തിലധികം ബലിമൃഗങ്ങളുടെ മാംസം സൂക്ഷിക്കാൻ കഴിയുന്നതാണിത്. കമ്പ്യൂട്ടർ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ അർഹരായവർക്ക് എത്തിച്ചുകൊടുക്കുന്നതുവരെ മാംസം സൂക്ഷിക്കാൻ കഴിയുംവിധത്തിൽ കുറ്റമറ്റ നിലയിലാണ് നിർമിച്ചിരിക്കുന്നത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുന്നതിെൻറ ഭാഗമായാണ് ബലിമാംസ പദ്ധതിക്ക് കീഴിൽ വികസന പദ്ധതികൾ നടപ്പാക്കിയിരിക്കുന്നതെന്ന് ജനറൽ സൂപ്പർവൈസർ ഡോ. ഉമർ അത്വിയ പറഞ്ഞു.
മുഅയ്സിമിലെ രണ്ട്, മൂന്ന് നമ്പർ അറവുശാലകളിലെ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനുള്ള ബെൽറ്റുകളും വൈദ്യുതി ട്രാൻസ്ഫോർമറുകളും മാറ്റി പുതിയത് സ്ഥാപിച്ചതും ഇരു അറവുശാലകളിലെ ഫ്രീസറുകൾ നൂതന സംവിധാനങ്ങളോടെ നവീകരിച്ചതും നടപ്പാക്കിയ പദ്ധതികളിൽ പ്രധാനമാണ്. ലോകത്തെ ഏറ്റവും വലിയ ഫ്രീസറായാണ് ഇതിനെ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.