സൗദി മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി
റിയാദ്/പാരിസ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഫ്രാൻസ് സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയ കരുത്ത് പകരുമെന്ന് സൗദി മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി വ്യക്തമാക്കി.
ഔദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായി പാരിസിലെത്തിയ മാധ്യമസംഘവുമായി കൂടിക്കാഴ്ച നടത്തവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ അതിവേഗം വളരുന്ന സാഹചര്യത്തിൽ, പൊതു താൽപ്പര്യങ്ങൾ മുൻനിർത്തി രാഷ്ട്രീയ, സാമ്പത്തിക ശേഷികൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കിരീടാവകാശിയുടെ സുപ്രധാന സന്ദർശനം ആഗോളതലത്തിൽ കൃത്യതയോടെയും മികവോടെയും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സേവനത്തെയും പ്രതിബദ്ധതയെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.