ജിദ്ദ: സാധാരണക്കാരനായി പ്രവർത്തിച്ച് സാധാരണക്കാർക്കുവേണ്ടി ജീവിതം മാറ്റി വെച്ച് നിയമസഭാ അംഗം വരെ ആയി ജനഹൃദയങ്ങളിൽ ജീവിച്ച ജനകീയ നേതാവായിരുന്നു മുൻ കൊണ്ടോട്ടി എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജിയെന്ന് ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ലത്തീഫ് മുസ്ലാരങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി പ്രസിഡൻറ് കെ.കെ. ഫൈറൂസ് അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി മലപ്പുറം ജില്ലാ ചെയർമാൻ കെ.കെ. മുഹമ്മദ്, അബ്ബാസ് മുസ്ലിയാരങ്ങാടി, റഹ്മത്ത് അലി എരഞ്ഞിക്കൽ, മുഷ്താഖ് മധുവായി, യൂസഫ് കോട്ട, നൗഷാദ് ആലങ്ങാടൻ, ജംഷിബാവ കാരി, ഉണ്ണിമുഹമ്മദ്, ഹസ്സൻ കൊണ്ടോട്ടി, സൈനു കാരി, പി.സി. അബൂബക്കർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിഷാദ് നെയ്യൻ സ്വാഗതവും ട്രഷറർ റസാഖ് കൊട്ടുക്കര നന്ദിയും പറഞ്ഞു. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. കെ.പി. ശഫീഖ്, അസ്ക്കർ ഏക്കാടൻ, ഷാഹുൽ മുണ്ടപ്പലം, അസ്ക്കർ മൊക്കൻ, മുനീർ തുറക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.