ജിദ്ദ: പാലിയേറ്റിവ് കെയർ ദിനത്തോടനുബന്ധിച്ച് കരുവാരക്കുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബിരിയാണി ചലഞ്ച് വെള്ളിയാഴ്ച ചിക്കൻ ബിരിയാണി ഒരുക്കിക്കൊണ്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. നേരത്തേ ഓർഡർ നൽകി ഭക്ഷണം സ്വീകരിക്കാനും കാരുണ്യ പ്രവർത്തനവുമായി സഹകരിക്കാനുമുള്ള സുമനസ്സുകളുടെ നിസ്സീമമായ സഹകരണം ഉണ്ടാവണമെന്നും കൃത്യസമയത്ത് ബിരിയാണി ജിദ്ദയിൽ എവിടെയും താമസസ്ഥലങ്ങളിൽ എത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ബിരിയാണിയുടെ ഓർഡർ നൽകുന്നതിന് ഉസ്മാൻ (0509746389), കുഞ്ഞാപ്പു (0564464599), ജാഫർ (0502792495) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.