?????? - ??????? ?????? ?????????? ????????? ??????

ഗാലറിയിൽ നിന്ന്: മനസ്സിൽ സൂപ്പർ ആഘോഷത്തി​െൻറ ആരവങ്ങൾ

ബ്രസീൽ ജേതാക്കളായ സൂപ്പർ ക്ലാസിക്കോയിൽ സൂപ്പർ ആഘോഷം തീർത്തത്​ മലയാളികാണ്​ എന്ന തോന്നലാണ്​ ഗാലറിയിലിരുന്നപ്പോൾ ഉണ്ടായത്​. ജിദ്ദയിൽ അന്താരാഷ്​ട്ര നിലവാരമുള്ള സ്​റ്റേഡിയത്തിൽ ഇത്രയധികം പ്രവാസി കാണികൾ ഗാലറി കൈയടക്കിയത്​ ചരിത്രത്തിലാദ്യമായിരുന്നു. തിങ്ങി നിറഞ്ഞ സ്​റ്റേഡിയത്തിലെ കാണികൾക്ക് ഇഷ്​ടതാരങ്ങളെ നേരിൽ കണ്ട ആവേശം. 62345 പേരാണ് കിങ്​ അബ്​ദുല്ല സ്​റ്റേഡിയത്തിൽ കളി കാണാൻ എത്തിയത്. ഒമ്പത്​ മണിക്ക് കിക്കോഫ് തുടങ്ങുന്ന കളിക്ക് മൂന്ന്​ മണി മുതൽ മലയാളികൾ അടക്കം കാണികൾ സ്​റ്റേഡിയത്തി​​െൻറ പരിസരത്ത് എത്താൻ തുടങ്ങി. അഞ്ച്​ മണിക്ക് സ്​റ്റേഡിയം തുറന്നത് മുതൽ ഇരിപ്പിടം സ്വന്തമാക്കാനുള്ള തിരക്കിലായി ഫുട്​ബാൾ പ്രേമികൾ. പ്രവൃത്തി ദിവസമായിട്ടും ഇത്രയേറെ കാണികൾ എത്തിച്ചേർന്നത് ജിദ്ദയുടെ ചരിത്രത്തിൽ ആദ്യം. കാണികളിൽ നല്ലൊരു ശതമാനം ഇന്ത്യക്കാരായിരുന്നു.
മലയാളി കുടുംബിനികൾ അടക്കമുള്ള ജിദ്ദയിലെ വനിതകൾക്കും ഈ ഫുട്​ബാൾ മേള ആവേശകരമായ ഒാർമയായി. സൗദി ഭരണാധികാരികൾ സ്ത്രീകൾക്ക് കളി കാണാൻ അനുമതി നൽകിയതിനാൽ ഗാലറിയിലെ ഫാമിലി സെക്ഷൻ ഹൗസ്​ഫുള്ളായി.
മലയാളികൾ സൗദി ഭരണാധികാരികൾക്ക് നന്ദി അറിയിച്ചതും സൗദി നാഷനൽ ചാനലും അൽ അറബിയ ചാനലും റിപ്പോർട്ട് ചെയ്തു. മലയാളികളുടെ ഇഷ്​ട ടീമായ ബ്രസീൽ അർജൻറീന ടീമുകൾ തമ്മിലുള്ള മത്സരം നേരിട്ട് കാണാൻ അവസരമൊരുക്കിയതിനാണ്​ സൗദി ഭരണാധികാരികൾക്ക്‌ മലയാളി സമൂഹം നന്ദി അറിയിച്ചത്. ഭരണാധികാരികളുടെ കട്ടൗട്ടുകൾ വെച്ചാണ് അവർ നന്ദി പ്രകടനം നടത്തിയത്. കളി തുടങ്ങുന്നതിനു മുമ്പ്​ ടീം വാം അപ്പിന് ഇറങ്ങിയപ്പോൾ തന്നെ മലയാളികൾ ഇഷ്​ടതാരങ്ങളെ നേരിൽ കണ്ട ആവേശം പ്രകടിപ്പിച്ചു തുടങ്ങി. അവർ കൊടികളും തോരണങ്ങളും ഫ്ലക്സ് ബോർഡുകളും ബാൻറ് വാദ്യങ്ങളും എല്ലാം ഉപയോഗിച്ച് ഹർഷാരവം മുഴക്കി. നെയ്മറി​​െൻറയും ദേയ്‌ബാലയുടെയും പേരുകൾ വിളിച്ചാണ് മലയാളികൾ വരവേറ്റത്. ‘മിസ്​ യു മെസ്സി’ എന്ന ബോർഡ് ഗാലറിയിൽ കാണാമായിരുന്നു. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആണ് ഇത്തരത്തിലുള്ള ആവേശം മുമ്പ്​ കാണികളിൽ കാണാറുള്ളത്. അത്രക്ക് ആവേശമായിരുന്നു ജിദ്ദ സമൂഹത്തിൽ ഉണ്ടായിരുന്നത്. കളി തുടങ്ങിയത് മുതൽ ഈ ആവേശം കളിക്കാർക്ക് ഇല്ലാത്ത രീതിയിൽ ആണ് കളി തുടങ്ങിയത്. മന്ദഗതിയിൽ ആയിരുന്നു ഇരു ടീമുകളും കളിച്ചത്. ഇരു ടീമുകൾക്കും വാശി വളരെ കുറവായിരുന്നു. കളിയുടെ 63 ശതമാനം പന്തും ബ്രസീലി​​െൻറ കൈയിലായിരുന്നു. ഇരു ടീമുകളും 4:3:3 എന്ന ശൈലിയാണ് സ്വീകരിച്ചത്. കളി തുടങ്ങി എട്ടാം മിനിറ്റിൽ ഡഗ്ലിയവിയുടെ ഒരു ഷോട്ട് പോസ്​റ്റിനു പുറത്തേക്ക് പോയത് ഒഴിച്ചാൽ ആദ്യ പകുതിയിൽ നല്ലൊരു മുന്നേറ്റത്തിന് പോലും അർജൻറീനക്ക് സാധിച്ചില്ല. 28ാം മിനിറ്റിൽ മിരാൻറയുടെ ഒരു ഷോട്ട് വീണു കിടക്കുന്ന ഗോളിയെയും മറികടന്ന് പോസ്​റ്റിലേക്ക് പോകുമ്പോൾ ആണ് ഔട്ട്‌മിൻറയുടെ മാന്ത്രിക കാലുകൾ അവിടെ എത്തിയത്.
63ാം മിനിറ്റിൽ ദൈബാലായെ കോച്ച് പിൻവലിച്ചത് ശേഷമാണ്​ അർജൻറീന ഒന്ന് ഉണർന്ന് കളിച്ച് മുന്നേറ്റം നടത്തിയത്. കളിയുടെ മുഴുവൻ സമയവും കഴിഞ്ഞ് നാല് മിനിറ്റ് അധിക സമയം കൊടുത്തു. ഇഞ്ചുറി ടൈമി​​െൻറ മൂന്നാം മിനുടിലാണ് നെയ്മറി​​െൻറ കോർണറിൽ മിരൻറയുടെ മനോഹരമായ ഹെഡ്ഡറിലൂടെ ബ്രസീൽ ഒരു ഗോൾ നേടിയത്. അങ്ങനെ നെയ്മറും കൂട്ടരും സൂപർ ക്ലാസിക്കോ കപ്പിൽ മുത്തമിട്ടു.

തയാറാക്കിയത്​:
റഹീം വലിയോറ

Tags:    
News Summary - Football Saudi, Argentina Saudi, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.