ഫുട്ബാൾ മത്സരത്തിന്റെ ലോഗോ സിറാജ് മുസ്‌ലിയാരകത്ത്, അബ്ദുൽ ഹമീദ് ഒഴുകൂറിന് നൽകി പ്രകാശനം നിർവഹിക്കുന്നു

യാംബുവിൽ ഫുട്ബാൾ മത്സരത്തിന് കളമൊരുങ്ങുന്നു

യാംബു: യാംബുവിലെ മുൻ പ്രവാസികളായ നാല് വൃക്കരോഗികളെ സഹായിക്കാൻ യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) യാംബു മലയാളി അസോസിയേഷനുമായി (വൈ.എം.എ) സഹകരിച്ച് ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. റദുവ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആഗസ്റ്റ് 25ന് രാത്രി 11നാണ് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് . സൗദിയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് പ്രമുഖ ടീമുകൾ മാറ്റുരക്കാനെത്തും. ലോഗോ പ്രകാശനവും സ്വാഗത സംഘം രൂപവത്കരണവും യാംബു ടൗൺ നോവ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. വൈ.ഐ.എഫ്.എ പ്രസിഡന്റ് സിറാജ് മുസ്‌ലിയാരകത്ത്, അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് ഒഴുകൂറിന് ലോഗോ നൽകി പ്രകാശനം നിർവഹിച്ചു. സിറാജ് മുസ്‌ലിയാരകത്ത് അധ്യക്ഷത വഹിച്ചു.

വൈ.എം.എ പ്രസിഡന്റ് സലിം വേങ്ങര, അബ്ദുൽ ഹമീദ് അറാട്കോ, നാസർ നടുവിൽ എന്നിവർ രക്ഷാധികാരികളായും വൈ.ഐ.എഫ്.എ പ്രസിഡന്റ് സിറാജ് മുസ്‌ലിയാരകത്ത് ചെയർമാനായും വൈ.എം.എ ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി ജനറൽ കൺവീനറായും 50 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. അസ്‌ക്കർ വണ്ടൂർ, നാസർ മുക്കിൽ, നിയാസ് പുത്തൂർ, ബഷീർ പൂളപ്പൊയിൽ (വൈ. ചെയർ), ഷബീർ ഹസ്സൻ (കോഓഡിനേറ്റർ), അജോ ജോർജ് (ട്രഷ), അലിയാർ മണ്ണൂർ, ഫർഹാൻ മോങ്ങം, മൻസൂർ കരുവന്തിരുത്തി, സമീർ ബാബു (കൺവീനർമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മുഹമ്മദലി മാസ്റ്റർ, വിബിൻ, അബ്ദുറഹീം, ഷാമോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഷബീർ വണ്ടൂർ, ഹമീദ് കാസർകോട്, ഹാരിഫ് ചാലിയം, ഷമീർ, റിൻഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും അലിയാർ മണ്ണൂർ നന്ദിയും പറഞ്ഞു.


Tags:    
News Summary - football match on 25th August at Yanbu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.