Posted On
date_range Updated On
date_range ഫോക്കസ് സൗദി റമദാൻ ക്വിസ് വിജയികൾ
ജിദ്ദ: ‘ഫോക്കസ് സൗദി’ ദേശീയ സമിതി സംഘടിപ്പിച്ച റമദാൻ ഓൺലൈൻ ക്വിസ് മത്സര ഫലം പ്രഖ്യാപിച്ചു. മുജീബ് മൂസ ഹൗലത് ത് ജിദ്ദ, ഫഹ്‌മ ജുബൈൽ, ജെസീന നിഷ ഖാലിദ് ജിദ്ദ തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സമ് മാനങ്ങൾ ഫോക്കസ് നടത്തുന്ന പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മത്സരം ഫോക്കസ് സി.ഇ.ഒ ശബീർ വെള്ളാടത്ത് ഉദ്ഘാടനം ചെയ്തു. ഉബൈദ് ഫാറൂഖി കക്കോവ്, ജരീർ വേങ്ങര ഹാരിസ് ജുബൈൽ, അബ്ദുല്ല തൊടിക, ഐ.എം.കെ അഹമ്മദ് എന്നിവർ നേതൃത്വം നൽകി. സയ്യിദ് സുല്ലമി തുറൈഫ്, അബ്ദുൽ ലത്തീഫ് മൗലവി കാടഞ്ചേരി, ഷമീർ സ്വലാഹി ജിദ്ദ, മുജീബ് റഹ്‌മാൻ സ്വലാഹി ജിദ്ദ എന്നിവർ സംസാരിച്ചു. ദിവസവും ഓരോ ചോദ്യം വീതം റമദാൻ 5 മുതൽ 20 ദിവസമായിരുന്നു മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.