Posted On
date_range Updated On
date_range ചെലവ് കുറഞ്ഞ മികച്ച എയർലൈനായി ഫ്ലൈനാസ്
ജിദ്ദ: തുടർച്ചയായ ഏഴാം വർഷവും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ വിമാന കമ്പനിയായി ഫ്ലൈനാസ് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായി ബഹുമതിയും ഫ്ലൈനാസ് സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് ഫ്ലൈനാസ് ഈ നേട്ടം കൈവരിക്കുന്നത്. ഇൻറർനാഷനൽ സ്കൈട്രാക്സ് ഓർഗനൈസേഷനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. വ്യോമയാന മേഖലയിലെ ഏറ്റവും ഉയർന്ന അവാർഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.