Image courtesy: Anadolu agency
Posted On
date_range Updated On
date_range ഹൂതികളയച്ച റോക്കറ്റുകൾ ജിസാനിൽ വീണ് അഞ്ചുപേർക്ക് പരിക്ക്
ജിദ്ദ: ഹൂതികളയച്ച ചെറു റോക്കറ്റുകൾ ദക്ഷിണ സൗദിയിലെ ജിസാന് സമീപമുള്ള ഗ്രാമത്തിൽ വീണ് അഞ്ചുപേർക്ക് പരിക്കേറ്റു. അൽഹർസ് ഗവർണറേറ്റിലെ അതിർത്തി ഗ്രാമത്തിലാണ് ഇറാൻ സഹായത്തോടെ യമൻ വിമതരായ ഹൂതികൾ റോക്കറ്റുകൾ അയച്ചതെന്നും പ്രദേശവാസികളായ അഞ്ചുപേർക്ക് പരിക്കേൽക്കുകയും മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്നും ജിസാൻ മേഖല സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദ് ബിൻ യഹ്യ അൽഗാമിദി അറിയിച്ചു.
പ്രദേശവാസികൾക്കാണ് പരിക്കേറ്റത്. ചീളുകൾ തെറിച്ച് നേരിയ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.