‘നൈതിക പ്രസ്ഥാനം, സർഗാത്മക രാഷ്ട്രീയം’ വിഷയത്തിൽ ഫിറ്റ് ജിദ്ദ സംഘടിപ്പിച്ച ചർച്ച പരിപാടിയിൽ നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തുന്നു
ജിദ്ദ: ‘നൈതിക പ്രസ്ഥാനം, സർഗാത്മക രാഷ്ട്രീയം’ ശീർഷകത്തിൽ ഫിറ്റ് ജിദ്ദ ചർച്ച സംഘടിപ്പിച്ചു. നൈതിക പ്രസ്ഥാനത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൂടുതൽ പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു. പണ്ഡിതനും വാഗ്മിയുമായ നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം സമുദായം ചരിത്രപരമായി ആർജിച്ചെടുത്ത ഐക്യം നിലനിർത്താൻ ഏവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ചിലർ ചൂണ്ടയിടുമ്പോൾ അറിയാതെ കൊത്തുന്ന ഇരകളായി പലരും മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആദർശങ്ങൾ മുറുകെപ്പിടിക്കുന്നതോടൊപ്പം സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ഒന്നിച്ചുനിന്ന പൂർവികരുടെ ചരിത്രങ്ങൾ ഇപ്പോഴും നമുക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീതി കൊളക്കാടൻ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, അഫ്സൽ നാറാണത്ത്, കെ.വി. ജംഷീർ, മുസ്തഫ വേങ്ങര എന്നിവർ സംബന്ധിച്ചു. ജാഫർ വെന്നിയൂർ ചർച്ച ക്രോഡീകരിച്ചു സംസാരിച്ചു. നാസർ മമ്പുറം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.