യാംബു ഫിഷിങ് ഹാർബറി
Posted On
date_range Updated On
date_range മത്സ്യബന്ധന ഉപകരണങ്ങൾ പിടികൂടി
യാംബു: യാംബു ഫിഷിങ് ഹാർബറിൽ ഫിഷറീസ് വകുപ്പിെൻറ പരിശോധനയിൽ അനധികൃത മത്സ്യ ബന്ധന ഉപകരണങ്ങൾ കണ്ടെത്തി നശിപ്പിച്ചു. 79 ചെറിയ കൈത്തോക്കുകളും എട്ട് ഗാർഗോയിലുകളും എട്ട് പ്ലാസ്റ്റിക് ബാഗുകളും ഉൾപ്പെടെ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന സാധനങ്ങളാണ് പിടികൂടിയത്. നിയമം ലംഘിച്ച് ചെങ്കടൽ തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നത് നിരീക്ഷിക്കാൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാവിക സേനയും ജാഗ്രതയിലാണ്. നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.