അ​റാ​റി​ലെ കെ​ട്ടി​ട​ത്തിലു​ണ്ടാ​യ തീ ​കെ​ടു​ത്താ​ൻ സി​വി​ൽ ഡി​ഫ​ൻ​സ്​ ശ്ര​മം 

അ​റാ​ർ മേ​ഖ​ല​യി​ൽ ര​ണ്ടു​ കെ​ട്ടി​ട​ങ്ങ​ളി​ൽ തീ​പി​ടി​ത്തം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ അ​റാ​ർ ന​ഗ​ര​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ഗ്നി​ബാ​ധ. അ​ൽ​മു​സാ​അ​ദി​യ ഡി​സ്ട്രി​ക്ടി​നു സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളി​ൽ വ​ൻ തീ​പി​ടി​ത്ത​മാ​ണു​ണ്ടാ​യ​ത്. ആ​ള​പാ​യ​മി​ല്ല. കെ​ട്ടി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന എ​ട്ടു പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ് ര​ക്ഷ​പ്പെ​ടു​ത്തി.

തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ 1.32നാ​ണ് അ​ഗ്നി​ബാ​ധ​യെ​ക്കു​റി​ച്ച് സി​വി​ൽ ഡി​ഫ​ൻ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​രം ല​ഭി​ച്ച​തെ​ന്ന് വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​വി​ശ്യ സി​വി​ൽ ഡി​ഫ​ൻ​സ് വ​ക്താ​വ് കേ​ണ​ൽ ഫ​ഹ​ദ് അ​ൽ​അ​ന​സി പ​റ​ഞ്ഞു. ഒ​രു കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും സ​മീ​പ​ത്തെ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലു​മാ​ണ് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്.

സ​മീ​പ​ത്തെ കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തി​നു മു​മ്പാ​യി സി​വി​ൽ ഡി​ഫ​ൻ​സ് യൂ​നി​റ്റു​ക​ൾ തീ​യ​ണ​ച്ചു. കെ​ട്ടി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ എ​ട്ടു പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​ർ സു​ര​ക്ഷി​ത​മാ​യി ര​ക്ഷി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും കേ​ണ​ൽ ഫ​ഹ​ദ് അ​ൽ​അ​ന​സി പ​റ​ഞ്ഞു.

Tags:    
News Summary - Fire broke out in two buildings in Arar area.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.