റിയാദിലെ ഫർണിച്ചർ പണിശാലയിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കുന്നു
Posted On
date_range Updated On
date_range ഫർണിച്ചർ പണിശാലയിൽ തീപിടിത്തം
റിയാദ്: ഫർണിച്ചർ പണിശാലയിൽ തീപിടിത്തമുണ്ടായി. വെള്ളിയാഴ്ച റിയാദിലെ അൽ ഫൈസലിയ ഡിസ്ട്രിക്റ്റിലുള്ള ഫർണീച്ചർ വർക്ക്ഷോപ്പിലുണ്ടായ അഗ്നിബാധ സിവിൽ ഡിഫൻസ് വേഗമെത്തി നിയന്ത്രണവിധേയമാക്കി.ആർക്കും പരിക്കില്ല. തീ മറ്റുള്ള ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ സിവിൽ ഡിഫൻസിന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനം സഹായകമായി. തീപിടിച്ച ഫർണീച്ചർ പണിശാല പൂർണമായും കത്തിയമർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.