കിഴക്കൻ  പ്രവിശ്യയിൽ   സ്​കൂൾ കെട്ടിടത്തിന്​ തീപിടിച്ചു

ദമ്മാം: കിഴക്കൻ  പ്രവിശ്യയിൽ കഴിഞ്ഞ ദിവസം സ്​കൂൾ കെട്ടിടത്തിന്​ തീപിടിച്ചതായി  വിദ്യാഭ്യാസ വകുപ്പ്​ വക്​താവ്​  സഇൗദ്​ അൽ ബാഹിസ്​ അറിയിച്ചു. വിദ്യാർഥികളെയും അധ്യാപകരെയും ഉടൻ കെട്ടിടത്തിൽ നിന്ന്​ ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല.  അധ്യാപകരുടെ മുറിയിൽ നിന്നാണ്​ തീ പടർന്നത് എന്ന്​ അദ്ദേഹം പറഞ്ഞു. സയ്യാത്ത്​ ഗവർണറേറ്റിലും ഖത്വീഫ്​ ഗവർണറേറ്റിലും കഴിഞ്ഞ ആഴ്​ച തീപിടിത്തമുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന്​ പ്രാദേശികപത്രം റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - fire attack school Saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.