?????????????? ?????????? ???????????????? ??????? ???????? ??????? ????????? ??????????

ഇന്ത്യൻ എംബസിയിൽ ‘ചലച്ചിത്രോത്സവം’ തുടങ്ങി 

റിയാദ്​: ഇന്ത്യൻ എംബസിയിൽ ചലച്ചിത്രോത്സവം തുടങ്ങി. 2012ൽ പുറത്തിറങ്ങിയ ‘കഹാനി’ എന്ന ഹിന്ദി സിനിമയുടെ പ്ര​ദർശ​നത്തോടെയാണ്​ വ്യാഴാഴ്​ച തുടക്കം കുറിച്ചത്​. ‘അംബാസഡേഴ്​സ്​ ചോയ്​സ്​’ ചലച്ചിത്രോത്സവം ഏതാനും ആഴ്​ച നീണ്ടുനിൽക്കും. എല്ലാ വ്യാഴാഴ്​ചയുമാണ്​ സിനിമകളുടെ പ്രദർശനം. എംബസി ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ അഹമ്മദ്​ ജാവേദ്​ ഉദ്​ഘാടനം ചെയ്​തു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്​ഥരും ഇന്ത്യാക്കാരും ഉൾപ്പെടെ വലിയൊരു സദസ്​ ഉദ്​ഘാടന ചിത്രം കാണാൻ എത്തിയിരുന്നു. എംബസി ഒാഡിറ്റോറിയത്തി​​െൻറ പരിമിതി പരിഗണിച്ച്​ ക്ഷണിക്കപ്പെട്ടവർക്ക്​ മാത്രമാണ്​ പ്രവേശനം. പ്രശസ്​ത താരം വിദ്യാബാലൻ നായികയായ സിനിമയാണ്​ ‘കഹാനി.’  
Tags:    
News Summary - film fest-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.