Posted On
date_range Updated On
date_range പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്നുവീണു, പരിക്കേൽക്കാതെ രക്ഷപ്പെട്ട് ജീവനക്കാർ
ജിദ്ദ: പരിശീലനത്തിനിടെ സൗദി അറേബ്യൻ യുദ്ധവിമാനം തകർന്നുവീണു. ജീവനക്കാർ പരിക്കുകളൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. സൗദി കിഴക്കൻ പ്രവിശ്യയിൽ ‘ടൊർണാഡോ’ ഇനത്തിൽപെട്ട യുദ്ധവിമാനമാണ് പരിശീലനത്തിനിടെ വീണത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.44ന് ദമ്മാമിലെ ദഹ്‌റാനിൽ കിങ് അബ്ദുൽ അസീസ് എയർ ബേസിൽ പതിവ് പരിശീലനത്തിനിടെയാണ് റോയൽ സൗദി എയർഫോഴ്സിെൻറ വിമാനം വീണതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. ലൈഫ് സീറ്റ് ഉപയോഗിച്ച് വിമാന ജീവനക്കാർ രക്ഷപ്പെട്ടു.
വിമാനാപകടത്തിന്റെ ഫലമായി ഗ്രൗണ്ട് പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അപകടകാരണങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.