ജിദ്ദ: ഇൻറർനാഷനൽ ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡൻറ് ഗിയാനി ഇൻഫാൻറിനോ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു. ഫിഫയും സൗദി ജനറൽ സ്പോർട്സ് അതോറിറ്റിയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇരുവരും ആരാഞ്ഞു. ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖും ചർച്ചകളിൽ ഒപ്പമുണ്ടായിരുന്നു.
ഒരുവ്യാഴവട്ടത്തിന് ശേഷം ലോകകപ്പ് ഫുട്ബാളിന് യോഗ്യത നേടിയ സൗദി ദേശീയ ടീം ഉദ്ഘാടന മത്സരത്തിൽ റഷ്യയുമായി മാറ്റുരക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടീമിനെ സന്ദർശിച്ച കിരീടാവകാശി ടീമംഗങ്ങൾക്ക് മംഗളം ആശംസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.