ഇവൻലോഡ് ബാഡ്മിൻറൺ ക്ലബ് അംഗങ്ങളുടെ ഉപഹാരം അധ്യാപകൻ ഷിയാസിന്
കെ.എം. സാബിഖ് കൈമാറുന്നു
ദമ്മാം: പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഷിയാസ് മാഷിന് ഇവൻലോഡ് ബാഡ്മിൻറൺ ക്ലബിെൻറ ഊഷ്മള യാത്രയയപ്പ്. കോതമംഗലം സ്വദേശിയായ ഷിയാസ് 10 വർഷമായി ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ദമ്മാമിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപകനായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. ക്ലബ് അംഗങ്ങളുടെ ഉപഹാരം ഷിയാസിന് കെ.എം. സാബിഖ് കൈമാറി. നന്ദകുമാർ, അംജദ് അലി, ഇബ്രാഹിം, ഹാരിസ് തിരൂർ, ജോസ്, സന്തോഷ്, അറഫാത്ത്, ഇസ്മായിൽ എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.