ജിദ്ദ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഹജ്ജ് വളൻറിയർമാർക്ക് നൽകിയ സ്നേഹാദരവ്
ജിദ്ദ: ജിദ്ദ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഹജ്ജ് വളൻറിയർമാർക്ക് സ്നേഹാദരവ് സംഘടിപ്പിച്ചു. കാസർകോട് ജില്ലയിലും ഇതര സംസ്ഥാനങ്ങളിലുംനിന്ന് ഈ വർഷത്തെ ഹജ്ജ് സേവനത്തിന് പോയ വളൻറിയർമാരെയാണ് ആദരിച്ചത്. ഇസ്സുദ്ദീൻ കുമ്പള സംഗമം ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് മുഖ്യാതിഥിയായി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
വുഡ്ലാൻഡ് റസ്റ്റാറൻറിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ല പ്രസിഡന്റ് ഹസൻ ബത്തേരി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വനിത വിങ് ട്രഷറർ കുബ്റ ലത്തീഫ്, ഹജ്ജ് വളൻറിയർ കോഓഡിനേറ്റർമാരായ ഇബ്രാഹിം ഇബ്ബു മഞ്ചേശ്വരം, കാദർ ചെർക്കള, അബ്ദു മഞ്ചേശ്വരം, കാദർ പാഷ, ജില്ല ഭാരവാഹികളായ ജലീൽ ചെർക്കള, കെ.എം. ഇർഷാദ്, ബഷീർ ബായാർ, ഹമീദ് ഇച്ചിലങ്കോട്, നസീർ പെരുമ്പള, യാസീൻ ചിത്താരി, സലാം ബെണ്ടിച്ചാൽ, മണ്ഡലം ഭാരവാഹികളായ നജീബ് മള്ളങ്കൈ, ഇസ്മാഈൽ ഉദിനൂർ, താജു ബാങ്കോട്, അസീസ് പാപ്പിയാർ, ഹമീദ് കുക്കാർ, ഹാരിസ് മൊഗ്രാൽ, മസൂദ് തളങ്കര തുടങ്ങിയവർ സംസാരിച്ചു.
അബ്ബാസ് ചാല, ഫക്രബ്ബ, അബ്ബാസ് ആദൂർ, ഷരീഫ് മൊഗ്രാൽ, ഷാജഹാൻ ആലമ്പാടി, റംസാൻ, ഫൈസൽ ചെരുവത്തൂർ എന്നിവർ സംബന്ധിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും സമീർ ചേരങ്കൈ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.