ഫ്രറ്റേണിറ്റി ഫെസ്റ്റിൽ ഫുട്ബാൾ ടൂർണമെന്റ് ചാമ്പ്യന്മാരായ എഫ്.സി ചുങ്കത്തറ

ഫ്രറ്റേണിറ്റി ഫെസ്റ്റിൽ എഫ്.സി ചുങ്കത്തറ ചാമ്പ്യന്മാർ

റഫ്ഹ: ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022ന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റഫ്ഹ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി ചുങ്കത്തറ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിന്റെ ഇരുപകുതികളിലും ഗോൾരഹിത സമനില കാരണം പെനാൽറ്റി ഷൂട്ടൗട്ടിലൂടെ രണ്ടിനെതിരെ മൂന്ന് ഗോളുകൾ അടിച്ചാണ് ചാമ്പ്യന്മാരായത്. എഫ്.സി ചുങ്കത്തറയുടെ ജമാലിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ജേതാക്കൾക്ക് ആയിഷ ടെക്സ്റ്റൈൽസ് ഉടമ അലി കൊടുവള്ളി സമ്മാന വിതരണം നിർവഹിച്ചു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ക്ലബുകൾക്കും ഫ്രറ്റേണിറ്റി ഫോറം റഫ്ഹ കമ്മിറ്റി നന്ദി അറിയിച്ചു.   

Tags:    
News Summary - FC Chungattara champions at Fraternity Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.