ഇറാഖി സയാമീസ് ഇരട്ടകളുടെ പിതാവ്, കുട്ടികളുടെ ശസ്ത്രക്രിയ വിജയമാണെന്ന് അറിഞ്ഞ് ആശുപത്രിക്കുള്ളിൽ സുജൂദ് ചെയ്യുന്നു

ദൈവത്തിന്​ സ്​തുതി; കണ്ണീർ തുടച്ച്​ ‘സുജൂദ്​’ ചെയ്​ത്​ ഇറാഖി സയാമീസ്​ ഇരട്ടകളുടെ പിതാവ്​

ജിദ്ദ: ദൈവത്തിന്​ സ്​തുതി നേർന്നു, കണ്ണീർ തുടച്ച്​ 'സുജൂദ്​' ചെയ്​തു ഇറാഖി സയാമീസ്​ ഇരട്ടകളുടെ പിതാവ്​. സയാമീസ്​ ഇരട്ടകളായ ഉമറി​െൻറയും അലിയുടെയും പിതാവ്​ മുഹമ്മദ്​ അബ്​ദുല്ല ജാസിമാണ്​ ത​െൻറ കുട്ടികളുടെ ശസ്​ത്രക്രിയ വിജയകരമാണെന്ന്​ അറിഞ്ഞപ്പോൾ ദൈവത്തിന്​ സ്​തുതിനേർന്നു കണ്ണീർ തുടച്ച്​ റിയാദിലെ കിങ്​ അബ്​ദുല്ല സ്​പെഷലിസ്​റ്റ്​ ആശുപത്രിക്കുള്ളിൽ ‘സുജൂദ്​’ ചെയ്​തത്​.

വ്യാഴാഴ്​ച രാവിലെയാണ്​ ഡോ. അബ്​ദുല്ല അൽറബീഅയുടെ നേതൃത്തത്തിൽ കിങ്​ അബ്​ദുല്ല സ്​പെഷലിസ്​റ്റ്​ ആശുപത്രിയിൽ ഇറാഖി സയാമീസ്​ ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ ആരംഭിച്ചത്​. ആറ്​ ഘട്ടങ്ങളിലായാണ്​ ശസ്​ത്രക്രിയ നടന്നത്​.

11 മണിക്കൂർ നീണ്ട്​ നിന്ന സങ്കീർണമായ ശസ്​ത്ര​ക്രിയക്ക്​ ശേഷം ശരീരം വേർപ്പെടുത്തിയ നിലയിൽ ഉമറും അലിയും രണ്ട്​ വിത്യസ്ഥ കിടക്കകളിൽ കിടക്കുന്ന കാഴ്​ച കണ്ട് പിതാവ്​ കണ്ണീർ വാർക്കുകയും പിന്നീട്​ സന്തോഷത്താൽ​ ദൈവത്തിന്​ സ്തുതിനേർന്നു ആശുപത്രിക്കുള്ളിൽ സ്രാഷ്​ടാങ്ങം ചെയ്യുകയുമായിരുന്നു.

ശസ്​ത്രക്രിയ വിജയമാണെന്നറിഞ്ഞതോടെ ആശുപത്രിയിലെത്തിയ കുടുംബാംഗങ്ങളിലും സന്തോഷം പ്രകടമായിരുന്നു.​ ഓപറേഷൻ റൂമിൽ നിന്ന്​ കുട്ടികളെ റൂമിലേക്ക്​ മാറ്റിയപ്പോൾ അവരെ സ്വീകരിക്കാൻ ഇറാഖി അംബാസഡറുമെത്തിയിരുന്നു​. എല്ലാവരുടെയും മുഖത്ത്​ ശസ്​ത്രക്രിയ വിജയത്തി​ന്റെ സന്തോഷം നിറഞ്ഞിരുന്നു.

Tags:    
News Summary - father of Iraqi Siamese twins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.