പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നൂറുദ്ദീൻ മഹ്‌ളരിക്ക് ആർ.എസ്.സി ജുബൈൽ സെൻട്രൽ കമ്മിറ്റി നൽകിയ യാത്രയയപ്പ്
ജുബൈൽ: 12 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.സി.എഫ് ജുബൈൽ ചീഫ് ദാഇയും അൽഅസ്ഹർ മദ്റസ പ്രധാനാധ്യാപകനുമായ നൂറുദ്ദീൻ മഹ്‌ളരിക്ക് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ജുബൈൽ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. പരിപാടിയിൽ അബ്ദുൽ ലത്തീഫ് സഖാഫി അധ്യക്ഷത വഹിച്ചു. ഗൾഫ് കൗൺസിൽ അംഗം നൗഫൽ ചിറയിൽ സംഗമം ഉദ്ഘാടനം ചെയ്തു. അൻസാർ കൊട്ടുകാട്, ജംഹർ അലി നരിക്കുനി, അഫ്സൽ പിലാക്കൽ, മുവഫഖ് മൂളപ്പുറം, താജുദ്ദീൻ സഖാഫി, അബ്ദുൽ മജീദ് അണ്ടോണ എന്നിവർ സംസാരിച്ചു.
2021 വർഷത്തെ കലണ്ടറും മിർഖാബ് സെക്ടർ തയ്യാറാക്കിയ 'അക്ഷരാഗ്നി' എന്ന ഡിജിറ്റൽ മാഗസിനും സംഗമത്തിൽ പ്രകാശനം ചെയ്തു. അസ്‌ലം ബീമാപള്ളി സ്വാഗതവും ഷഫീഖ് കുമ്പള നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.