പ്രവാസം അവസാനിപ്പിച്ച്​ മടങ്ങുന്ന അഡ്വ. മുഹമ്മദ്‌ കുട്ടി അനിക്കട്ടിലിനും കുടുംബത്തിനും റിയാദിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന്​ യാത്രയയപ്പ് നൽകിയപ്പോൾ

യാത്രയയപ്പ് നൽകി

റിയാദ്: 25 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന അഡ്വ. മുഹമ്മദ്‌ കുട്ടി അനിക്കട്ടിലിനും കുടുംബത്തിനും റിയാദിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന്​ യാത്രയയപ്പ് നൽകി. അമാന കോർപറേറ്റിവ്​ കമ്പനിയിൽ അണ്ടർ ​റൈറ്റിങ്​ മാനേജർ എന്ന പദവിയിൽ സേവനം അനുഷ്​ഠിച്ചിരുന്ന ഇദ്ദേഹത്തിനും കുടുംബത്തിനും റിയാദ്​ മലസിലൊരുക്കിയ യാത്രയയപ്പ് ചടങ്ങിൽ യൂനുസ് പത്തൂർ അധ്യക്ഷത വഹിച്ചു.

മുഹമ്മദ്‌ കുട്ടിക്കുള്ള ഉപഹാരം അബ്​ദുറഹ്​മാൻ പൂന്തല നൽകി. കുടുംബത്തിനുള്ള ഉപഹാരം മിസ്ബയും ഷിറിനും ചേർന്ന് നൽകി. ഷെമീർ കാളികാവ്, ജംഷീർ മാസ്​റ്റർ, മുനീർ മാസ്​റ്റർ, സദറുദ്ദീൻ വടുതല, സുലൈമാൻ മാസ്​റ്റർ, സുൽഫിക്കർ അലി, ഖാലിദ് എന്നിവർ സംസാരിച്ചു. മുഹമ്മദ്‌ കുട്ടി, ഭാര്യ ഹഫ്‌സത്തു ബീഗം എന്നിവർ മറുപടി പ്രസംഗം നടത്തി. അബൂബക്കർ മുന്നിയൂർ, അബ്​ദുസമദ് കൊയപ്പത്തൊടി, ജംഷീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.