നാട്ടിലേക്ക് മടങ്ങുന്ന വിൽസൺ മൈക്കിളിന് കേളി ഉലയ യൂനിറ്റിന്റെ ഉപഹാരം കുഞ്ഞുമുഹമ്മദ് കാളിയത്ത് കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ ഉലയ്യ യൂനിറ്റ് എക്സിക്യൂട്ടിവ് മെംബർ വിൽസൺ മൈക്കിളിന് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. 22 വർഷമായി സൗദിയിലുള്ള വിൽസൺ മാറാസി അൽശർഖ് ട്രേഡിങ്ങിൽ മാർക്കറ്റിങ് മാനേജറായി ജോലി ചെയ്തുവരുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചെട്ടികാട് സ്വദേശിയാണ് വിൽസൺ മൈക്കിൾ. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് നിയാസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു.
കേന്ദ്രകമ്മിറ്റി അംഗം കെ.പി. സജിത്ത്, കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഏരിയ ട്രഷറർ നൗഫൽ ഉള്ളാട്ട്ചാലി, ഏരിയ രക്ഷാധികാരി ജവാദ് പരിയാട്, കുടുംബവേദി ജോയന്റ് സെക്രട്ടറി ഫസീല നാസർ, ഏരിയ ജോയന്റ് ട്രഷറർ പി.എൻ.എം. റഫീഖ്, കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗം വിദ്യ, യൂനിറ്റ് ട്രഷറർ ഗിരീഷ് കുമാർ, ജോയന്റ് സെക്രട്ടറിമാരായ കെ.കെ. അനീഷ്, ബി. പ്രശാന്ത്, വൈസ് പ്രസിഡന്റ് പി. അമർ, എക്സിക്യൂട്ടിവ് അംഗം സുലൈമാൻ പേരനോട് എന്നിവർ സംസാരിച്ചു. യൂനിറ്റിന്റെ ഉപഹാരം മുതിർന്ന അംഗം കുഞ്ഞുമുഹമ്മദ് കാളിയത്ത് വിൽസണ്‍ കൈമാറി. യൂനിറ്റ് സെക്രട്ടറി ഷമീം മേലേതിൽ സ്വാഗതവും വിൽസൺ മൈക്കിൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.