ജിദ്ദ: രണ്ടരപ്പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലയാളം ന്യൂസ് പത്രാധിപ സമിതിയംഗം പി.എം. മായിൻകുട്ടിക്കും മലയാളം ന്യൂസ് ഡിസൈനറും കെ.ഡി.പി.എ എക്സി.കമ്മിറ്റിയംഗവുമായ സാജിദ് ഈരാറ്റുപേട്ടക്കും കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) യാത്രയയപ്പ് നൽകി. അസീസിയ്യ അഞ്ചപ്പാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ഡി.പി.എ ചെയർമാൻ നിസാർ യൂസുഫ്, പ്രസിഡന്റ് അനിൽ നായർ എന്നിവർ സംസാരിച്ചു. പി.എം. മായിൻകുട്ടിയും സാജിദും മറുപടി പ്രസംഗം നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.