യാംബു ജനറൽ ആശുപത്രിയിൽനിന്ന് ജോലി മാറി അയർലൻഡിലേക്ക് പോകുന്ന നഴ്സ് സുറുമി ഹിഷാം ഹനീഫിനുള്ള
സഹപ്രവർത്തകരുടെ ഉപഹാരം ജിജി മത്തായി നൽകുന്നു
യാംബു: യാംബു ജനറൽ ആശുപത്രിയിൽ പത്ത് വർഷത്തെ ആതുരസേവനം പൂർത്തിയാക്കി അയർലൻഡിലേക്ക് ജോലി മാറിപ്പോകുന്ന കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിനിയായ നഴ്സ് സുറുമി ഹിഷാം ഹനീഫിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. ആശുപത്രി വാർഡിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സുറുമിക്കുള്ള ഉപഹാരം നഴ്സിങ് സൂപ്പർവൈസർ ജിജി മത്തായി സമ്മാനിച്ചു.
ലീന ഫിലിപ്പോസ്, അമലു, ജിസ്മി ഷിജു, നജ്മ ആരിഫ്, എലിസബത്ത് റെനി തുടങ്ങിയവർ സംസാരിച്ചു. യാംബു ജനറൽ ആശുപത്രിയിലെത്തുന്ന മലയാളികളടക്കമുള്ള രോഗികൾക്ക് ഏറെ ആശ്വാസം പകർന്ന് സുറുമി നടത്തിയ സേവനങ്ങൾ എല്ലാവർക്കും ഏറെ മാതൃകാപരമായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.