പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അശ്വതിക്കുള്ള അൽ അഹ്സ ഒ.ഐ.സി.സിയുടെ ഉപഹാരം ചെയർമാൻ ഫൈസൽ വാച്ചാക്കൽ കൈമാറുന്നു
അൽ അഹ്സ: പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന അശ്വതി സുകുവിന് അൽ അഹ്സ ഏരിയ ഒ.ഐ.സി.സി കമ്മിറ്റി യാത്രയയപ്പ് നൽകി. ആരോഗ്യ പ്രവർത്തകയും അൽ അഹ്സ ഒ.ഐ.സി.സി മെഡിക്കൽ വിങ് സജീവാംഗവുമായ അശ്വതി കോവിഡ് കാലത്തും അതിനുശേഷവും സേവനപ്രവർത്തനങ്ങൾ നടത്തിയിരുന്നു. അശ്വതിക്കുള്ള ഉപഹാരം ചെയർമാൻ ഫൈസൽ വാച്ചാക്കൽ കൈമാറി.
യാത്രയയപ്പ് ചടങ്ങിൽ ഉമർ കോട്ടയിൽ, നിസാം വടക്കേകോണം, റഫീഖ് വയനാട്, ലിജു വർഗീസ്, സബീന അഷ്റഫ്, റീഹാന നിസാം, മൊയ്തു അടാടി, അഫ്സാന അഷ്റഫ്, അഫ്സൽ, അശ്വതിയുടെ സഹപ്രവർത്തകരായ മഞ്ജുന, ഷീബ, കനിഷ്ക എന്നിവർ സംസാരിച്ചു. നവാസ് കൊല്ലം സ്വാഗതവും അശ്വതി സുകു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.