കേളി ഉപഹാരം അരുൺ എസ് കൃഷ്ണന് കൈമാറുന്നു
Posted On
date_range Updated On
date_range അരുൺ എസ്. കൃഷ്ണന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ മലാസ് യൂനിറ്റ് അംഗം അരുണിന് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്കി. കഴിഞ്ഞ മൂന്ന് വർഷമായി ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിൽ ചെറീസ് റസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന അരുൺ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയാണ്. യൂനിറ്റ് പ്രസിഡന്റ് റെനീസ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, സുനിൽകുമാർ, നൗഫൽ, നസീർ മുള്ളൂർക്കര, സിമിനേഷ്, ഷമീം മേലതിൽ എന്നിവർ സംസാരിച്ചു. അരുൺ എസ്. കൃഷ്ണനുള്ള യുനിറ്റിന്റെ ഉപഹാരം സെക്രട്ടറി സമീർ കൈമാറി. സമീർ സ്വാഗതവും അരുൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.