പ്രവാസം മതിയാക്കി മടങ്ങുന്ന നാസര്‍ കുഴിവേലിപ്പടിക്ക് ജിദ്ദ ആലുവ കൂട്ടായ്മയുടെ ഉപഹാരം നൽകിയപ്പോൾ
നാസര്‍ കുഴിവേലിപ്പടിക്ക് ജിദ്ദ ആലുവ കൂട്ടായ്മ യാത്രയയപ്പ് നൽകി
ജിദ്ദ : പ്രവാസം മതിയാക്കി മടങ്ങുന്ന ജിദ്ദ ആലുവ കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നാസര്‍ കുഴിവേലിപ്പടിക്ക് (കഹ്താനി) സംഘടന യാത്രയയപ്പ് നല്കി. പ്രസിഡന്റ് സുബൈര്‍ മുട്ടം പരിപാടിയിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എം. മായിന്‍കുട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ആലുവ, വൈസ് പ്രസിഡന്റ് ഫൈസല്‍ അലിയാര്, ജോയിന്റ് സെക്രട്ടറി അന്‍വര്‍ തോട്ടുംമുഖം, കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ ജലീല്‍, ജമാല്‍ വയല്‍ക്കര, നൗഷാദ് കുന്നുകര, പി.ജെ. വിനു എന്നിവര്‍ ആശംസ നേര്‍ന്നു. കൂട്ടായ്മയുടെ മെമന്റോ സുബൈര്‍ മുട്ടവും ഉപഹാരം പി.എം. മായിന്‍കുട്ടിയും നാസറിന് സമ്മാനിച്ചു. ട്രഷറര്‍ സുബൈര്‍ മത്താശ്ശേരി സ്വാഗതം പറഞ്ഞു. നാസര്‍ കുഴിവേലിപ്പടി മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.