പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹീ​മി​നു​ള്ള ഒ.​ഐ.​സി.​സിയു​ടെ ഉ​പ​ഹാ​രം സി​ദ്ദീഖു​ൽ അ​ക്ബ​ർ, ശ​ങ്ക​ർ എ​ള​ങ്കൂ​ർ, അ​ഷ്‌​ക​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കു​ന്നു

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹീ​മി​ന് ഒ.​ഐ.​സി.​സി യാം​ബു യാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാം​ബു: ഒ​ന്ന​ര​പ​തി​റ്റാ​ണ്ട് കാ​ല​മാ​യി ജി​ദ്ദ​യി​ലും യാം​ബു​വി​ലും ജോ​ലി ചെ​യ്ത് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കോ​ഴി​ക്കോ​ട് ചേ​ളാ​രി സ്വ​ദേ​ശി അ​ബ്ദു​റ​ഹീ​മി​ന് ഒ.​ഐ.​സി.​സി യാം​ബു ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി. യാം​ബു​വി​ലെ സോ​യാ​ബീ​ൻ ക്ര​ഷി​ങ് ക​മ്പ​നി​യി​ലെ ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ച്ച് പ്ര​വാ​സം മ​തി​യാ​ക്കു​ന്ന അ​ബ്ദു​റ​ഹീം നേ​ര​ത്തേ നാ​ല് വ​ർ​ഷം ജി​ദ്ദ​യി​ലും ജോ​ലി​ചെ​യ്തി​രു​ന്നു. ഒ.​ഐ.​സി.​സി സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ അ​ബ്ദു​റ​ഹീം ഗ​ൾ​ഫി​ലേ​ക്കു വ​രു​ന്ന​തി​നു​മു​മ്പ് നാ​ട്ടി​ൽ കോ​ൺ​ഗ്ര​സി​ന്റെ ചാ​ല​പ്രം മ​ണ്ഡ​ലം ബൂ​ത്ത് പ്ര​സി​ഡ​ന്റാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും നാ​ട്ടി​ലാ​ണ്. ഒ​രു മ​ക​ൾ ജോ​ലി ആ​വ​ശ്യാ​ർ​ഥം ഭ​ർ​ത്താ​വു​മൊ​ത്ത് യു.​കെ യി​ലാ​ണ്. മ​ക​ൻ നാ​ട്ടി​ൽ ത​ന്നെ ജോ​ലി ചെ​യ്യു​ന്നു. അ​ബ്ദു​റ​ഹീ​മി​നു​ള്ള ഒ.​ഐ.​സി.​സി യു​ടെ ഉ​പ​ഹാ​രം ഒ.​ഐ.​സി.​സി യാം​ബു ഏ​രി​യ പ്ര​സി​ഡ​ന്റ് സി​ദ്ധീ​ഖു​ൽ അ​ക്ബ​ർ, ഒ. ​ഐ.​സി സി / ​ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ശ​ങ്ക​ർ എ​ള​ങ്കു​ർ, ജി​ദ്ദ റീ​ജി​യ​നൽ സെ​ക്ര​ട്ട​റി അ​ഷ്‌​ക​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ സി​ദ്ധീ​ഖു​ൽ അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ങ്ക​ർ എ​ള​ങ്കൂ​ർ, അ​ഷ്‌​ക​ർ വ​ണ്ടൂ​ർ, ഒ.​ഐ.​സി.​സി യാം​ബു ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ഫീ​ഖ് മ​ഞ്ചേ​രി, വൈ​സ് പ്ര​സി​ഡ​ന്റ് ശ​ര​ത് കാ​ക്കൂ​ർ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി..​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ൽ മ​മ്പാ​ട് സ്വാ​ഗ​ത​വും സൈ​നു​ദ്ദീ​ൻ കൂ​റ്റ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.