റിയാദ്: ലോക വനിതാദിനാചരണത്തിന്‍െറ ഭാഗമായി കേളി കുടുംബവേദി ‘വനിതാക്ഷേമവും സുരക്ഷയും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദാരിദ്ര്യത്തെ രൂക്ഷമായ ഭരണകൂട നയങ്ങള്‍ക്കും സാമൂഹിക സാംസ്കാരിക ജീവിതത്തെ നിര്‍ണയിക്കുന്ന ഫ്യൂഡല്‍ മേധാവിത്വ അധികാര ബന്ധങ്ങള്‍ക്കും സ്ത്രീകളുടെ മാനസിക ശാരീരികാവസ്ഥകളെ നിയന്ത്രിക്കുന്ന ആണ്‍കോയ്മ മൂല്യങ്ങള്‍ക്കുമെതിരെ ഒരേസമയം സമരം ചെയ്യുക എന്ന ഉത്തരവാദിത്വമാണ് ഇന്ത്യയില്‍ സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ളതെന്ന് സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറഞ്ഞു. നോട്ട് നിരോധനമെന്ന മനുഷ്യ നിര്‍മിത ദുരന്തമുണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തിനെറ പശ്ചാത്തലത്തില്‍ വനിതാക്ഷേമത്തിനും സുരക്ഷക്കും പ്രവാസി ക്ഷേമത്തിനും മുന്തിയ പരിഗണന നല്‍കിയ പിണറായി സര്‍ക്കാരിന്‍െറ ആദ്യ സമ്പൂര്‍ണ ബജറ്റ് സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്കൊപ്പമാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും സെമിനാറില്‍ സംസാരിച്ചവര്‍ പറഞ്ഞു. കേളി സെക്രട്ടറി റഷീദ് മേലേതില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സീബ അനിരുദ്ധന്‍ മോഡറേറ്ററായി. പ്രിയ വിനോദ് പ്രബന്ധം അവതരിപ്പിച്ചു. കെ.എം.സി.സി വനിത വിഭാഗം പ്രതിനിധി റജുല മനാഫ്, സിന്ധു ഷാജി, മാജിദ ഷാജഹാന്‍, സുനിത അശോകന്‍, അഡ്വ. നബില കാഹിം, ഷൈനി അനില്‍ എന്നിവര്‍ സംസാരിച്ചു. റെജി സുരേഷ് സ്വാഗതവും സന്ധ്യ പുഷ്പരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.