ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഉ​സ്‌​റ​തു​ൻ ഹ​സ​ന ഫാ​മി​ലി എ​ക്സ്പോ ലോ​ഗോ പ്ര​കാ​ശ​നം അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി

നി​ർ​വ​ഹി​ക്കു​ന്നു 

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഉ​സ്‌​റ​തു​ൻ ഹ​സ​ന ഫാ​മി​ലി എ​ക്സ്പോ ലോ​ഗോ പ്ര​കാ​ശ​നം

ജി​ദ്ദ: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ മേ​യ്‌ 3,4 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ‘ഉ​സ്റ തു ​ൻ ഹ ​സ ന’ ​ഫാ​മി​ലി എ​ക്സ്പോ ലോ​ഗോ പ്ര​കാ​ശ​നം കു​വൈ​ത്ത് ഇ​സ്‍ലാ​ഹി സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി നി​ർ​വ​ഹി​ച്ചു. ഈ ​എ​ക്സി​ബി​ഷ​ൻ ഇ​സ്‍ലാ​മി​ക പ്ര​ബോ​ധ​ന ദൗ​ത്യ​ത്തി​ന് ഒ​രു പു​തി​യ വ​ഴി​ത്തി​രി​വാ​ണെ​ന്നും കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​ൽ​വേ​ഷ​ൻ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ എ​ക്സി​ബി​ഷ​ൻ ഇ​തി​ന് തെ​ളി​വാ​ണെ​ന്നും എ​ക്സി​ബി​ഷ​ന്റെ ബ്രാ​ൻ​ഡ് ഐ​ഡ​ന്റി​റ്റി റി​വീ​ൽ ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി തേ​ൻ​മൊ​ഴി എ​ന്ന പ്രോ​ഗ്രാം, പ്ര​മു​ഖ ഗാ​ന ര​ച​യി​താ​വും പ്ര​ഭാ​ഷ​ക​നു​മാ​യ ജ​ലീ​ൽ മാ​സ്റ്റ​ർ പ​ര​പ്പ​ന​ങ്ങാ​ടി അ​വ​ത​രി​പ്പി​ച്ചു. ഖു​ർ​ആ​ൻ പ​ഠി​ക്കു​ന്ന​തി​ന്റെ ഉ​ദ്ദേ​ശ്യം എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് ചെ​മ്പ​ൻ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി ശി​ഹാ​ബ് സ​ല​ഫി സ്വാ​ഗ​ത​വും നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Family expo logo release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.