സൈക്കിളിൽ ലോകം ചുറ്റുന്ന ഫായിസിന് റിയാദ് ടാക്കീസ് നൽകിയ സ്വീകരണം
റിയാദ്: തിരുവനന്തപുരം മുതൽ ലണ്ടൻ വരെ സൈക്കിളിൽ സവാരിക്കിറങ്ങിയ കോഴിക്കോട് സ്വദേശി ഫായിസ് അഷറഫ് അലിക്ക് റിയാദിൽ സ്വീകരണം നൽകി.
റിയാദ് ടാക്കീസും മദീന ഹൈപ്പർമാർക്കറ്റും സംയുക്തമായാണ് സ്വീകരണം നൽകിയത്. രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. മദീന ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ശിഹാബ് കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. നൗഷാദ് ആലുവ ഫായിസിനെ പൊന്നാട അണിയിച്ചു. സനു മാവേലിക്കര ഉപഹാരം കൈമാറി. വി.പി. സലിം, സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നബീൽ ഷാ, ഷൈജു പച്ച, കെ.ആർ. അനസ്, സുനിൽ ബാബു എടവണ്ണ, കബീർ പട്ടാമ്പി, ജലീൽ കൊച്ചിൻ, സാജിദ് നൂറനാട്, ഹരി കായംകുളം, ഷൈജു നിലമ്പൂർ, ബാലഗോപാലൻ, ശിഹാബ് കൊട്ടുകാട്, ടി.വി.എസ്. സലാം, ബഷീർ കരോളം, ഹാരിസ് ചോല, ഷംനാസ് അയൂബ്, ശുക്കൂർ, ഷബീർ, നസീം, ശുക്കൂർ ആലുവ, ജാനിസ് എന്നിവർ സംസാരിച്ചു. ഫാറൂഖ് കൂവൽ, അൻസാർ കൊടുവള്ളി, അൻവർ യൂനുസ്, നാസർ ആലുവ, ഷാനവാസ്, ഷഹനാസ്, അലി, ബാബു കണ്ണോത്ത്, ഷമീർ കൊടുവള്ളി, ഷിജു ബഷീർ, റജീസ്, ജോസ് ആന്റണി, ജിൽ ജിൽ മാളവന, ജോർജ് തൃശൂർ, ഉണ്ണി, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി. ജോയന്റ് സെക്രട്ടറി ഷമീർ കല്ലിങ്കൽ സ്വാഗതവും സജീർ സമദ് നന്ദിയും പറഞ്ഞു.
റിയാദ് ടീം കാപിറ്റൽ സിറ്റി സ്വീകരണം നൽകി
റിയാദ്: ഫായിസിന് റിയാദ് ടീം കാപിറ്റൽ സിറ്റി സ്വീകരണം നൽകി. പരിപാടിയിൽ ജീവകാരുണ്യ സാമൂഹിക പ്രവർത്തനത്തിന് എ.പി.ജെ. അബ്ദുൽ കലാം നാഷനൽ അവാർഡ് കരസ്ഥമാക്കിയ റൈസ് ബാങ്ക് സ്ഥാപകൻ ടി.വി.എസ് സലാമിനെ ചടങ്ങിൽ ആദരിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി നസീം ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് മൻസൂർ ചെമ്മല അധ്യക്ഷത വഹിച്ചു. ശിഹാബ് കോട്ടുകാട്, നൗഷാദ് ആലുവ, ശുക്കൂർ ആലുവ, കബീർ പട്ടാമ്പി, ഷമീർ പാലോട്, ബിൻയാമിൻ ബിൽറു എന്നിവർ സംസാരിച്ചു. അജിപ്പ, ഷാനിൽ, മുബഷിർ, നാസർ എന്നിവർ പരിപാടി നിയന്ത്രിച്ചു. ടീം കാപിറ്റൽ സിറ്റി പ്രോഗ്രാം ചെയർമാൻ നിയാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.