ജിദ്ദ: നിയമലംഘനങ്ങളെ തുടർന്ന് ട്രാഫിക് വകുപ്പ് പിടിച്ചുകൊണ്ടുപോകുന്ന വാഹനത്തെക്കുറിച്ച് അറിയാൻ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അബ്ഷീർ’ ആപ്പിൽ സൗകര്യം. അബ്ഷീറിൽ ഇക്കാര്യം ട്രാക്ക് ചെയ്ത് അറിയാനുള്ള രീതി ട്രാഫിക് വകുപ്പ് വിശദമാക്കി. പിടിച്ചെടുത്ത വാഹനത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഘട്ടങ്ങളെ കുറിച്ച് ഒരു വിഡിയോ സ്റ്റോറിയിലൂടെയാണ് ട്രാഫിക് വിഭാഗം വിശദീകരിക്കുന്നത്. ആദ്യം അബ്ഷിർ അക്കൗണ്ടിൽ ലോഗിൻ ചെയ്യണം. പിന്നീട് വാഹന സർവിസസ് ടാബിൽ എൻക്വയറി എന്ന ബട്ടൻ ക്ലിക്ക് ചെയ്യണം. ശേഷം പിടിച്ചെടുത്ത വാഹനത്തെക്കുറിച്ചുള്ള എൻക്വയറി ബട്ടൺ അമർത്തണം. വാഹനം പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ ഉടൻ അതിന്റെ എല്ലാ വിവരങ്ങളും സ്ക്രീനിൽ പ്രത്യക്ഷപ്പെടും. പേര്, വാഹനം പിടിച്ചെടുത്ത സ്ഥലം, തീയതി എന്നിവയാണ് കാണാനാവുകയെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.