റിയാദ്: ഗസ്സയിലെ രക്തരൂക്ഷിതമായ നിലവിലെ സാഹചര്യത്തിൽ അടിയന്തര തീരുമാനമെടുക്കാൻ അറബ് ലീഗിെൻറയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി)യുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് റിയാദിൽ അറബ് ഇസ്ലാമിക് അസാധാരണ ഉച്ചകോടി ചേരും.
നേരത്തെ രണ്ടായി നടത്താൻ നിശ്ചയിച്ച യോഗങ്ങളാണ് സൗദി അറേബ്യ മുൻകൈയ്യെടുത്ത് നടത്തിയ കൂടിയാലോചനയുടെ വെളിച്ചത്തിൽ ഒറ്റ ഉച്ചകോടിയാക്കി മാറ്റിയത്.
ഗസ്സയിലെ ഏറ്റവും അപകടകരമായ നിലവിലെ അവസ്ഥയിൽ അറബ്, ഇസ്ലാമിക രാജ്യങ്ങൾ ഐക്യപ്പെടേണ്ടതിെൻറയും അധിനിവേശകർക്കെതിരെ ഒറ്റശക്തിയായി പ്രതിരോധം തീർക്കേണ്ടതിെൻറയും ആവശ്യകതയും പ്രാധാന്യവും റിയാദിലെത്തിയ ഈ രാജ്യങ്ങളുടെയെല്ലാം നേതാക്കൾ ഒരേസ്വരത്തിൽ പ്രകടിപ്പിച്ചതിെൻറയും അടിസ്ഥാനത്തിലാണ് അറബ്-ഇസ്ലാമിക ഉച്ചകോടിയെന്ന പുതിയ തീരുമാനമെന്നും ഫലസ്തീൻ ജനതയോടൊപ്പം അറബ്-ഇസ്ലാമിക് ഐക്യശക്തിയായി നിലയുറപ്പിക്കാനാണിതെന്നും സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഉച്ചകോടിയിൽ പങ്കെടുക്കാൻ മുഴുവൻ അറബ്, ഇസ്ലാമിക രാജ്യങ്ങളുടെയും തലവന്മാരും ഉന്നത തലപ്രതിനിധികളും റിയാദിലെത്തിച്ചേർന്നിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് സമ്മേളനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.