ഖഫ്ജിയിൽ ആരംഭിക്കുന്ന സിറ്റി ഫ്ലവറിന്റെ ആദ്യ എക്സ്പ്രസ് സ്റ്റോർ
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവറിന്റെ പുതിയ ശാഖ സൗദി കിഴക്കൻ പ്രവിശ്യയിലെ അല്‍ ഖഫ്ജിയില്‍ പ്രവര്‍ത്തമാരംഭിക്കുന്നു.
കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ടെലിമണി-തഹ്‌വീല്‍ അല്‍റാജ്ഹിക്ക് സമീപമാണ് ഡിപ്പാര്‍ട്മെൻറ് സ്റ്റോര്‍. ബുധനാഴ്ച വൈകീട്ട് 5.30ന് പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും.
ഫ്ലീരിയ ഗ്രൂപ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുറൈമീല്‍ ഉൾപ്പെടെ സിറ്റി ഫ്ലവര്‍ മാനേജ്‌മെൻറ് പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കും. സിറ്റി ഫ്ലവറിന്റെ പ്രഥമ എക്സ്പ്രസ് ഡിപ്പാര്‍ട്മെൻറ് സ്റ്റോറാണ് അൽ ഖഫ്ജിയിൽ ആരംഭിക്കുന്നതെന്നും മാനേജ്‌മെൻറ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 150 റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 100 റിയാല്‍ മാത്രം നല്‍കിയാല്‍ മതിയാകും. 50 റിയാല്‍ ഫ്രീ പര്‍ച്ചേസ് ലഭിക്കും. കൂടാതെ എല്ലാ ഡിപ്പാര്ട്മെൻറിലും കില്ലര്‍ ഓഫറും പ്രഖ്യാപിച്ചു. സാധാരണക്കാരുടെ അഭിരുചിക്കനുസൃതമായി ഏറ്റവും മികച്ച ഉൽപന്നങ്ങള് എറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് സിറ്റി ഫ്ലവറിന്റെ ലക്ഷ്യം.
സൗദിയിലെ എല്ലാ പ്രവിശ്യകളിലും സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് അല്‍ ഖഫ്ജിയിലെ സിറ്റി ഫ്ലവര്‍ എക്സ്പ്രസ് സ്റ്റോര്‍. പുരുഷന്മാര്‍ക്കുള്ള വിപുലമായ വസ്ത്രശേഖരം, ആരോഗ്യ, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടുപകരണങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍ തുടങ്ങി ആവശ്യമുള്ളതെല്ലാം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.